Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:13 am

Menu

Published on March 4, 2017 at 1:00 pm

ഇവ വീട്ടിൽ നിന്നും ഒഴിവാക്കൂ , ഐശ്വര്യവും സമ്പത്തും താനേ വരും….!

remove-these-things-from-your-home-to-be-rich

എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് പണക്കാരനാവുക എന്നത്. പല വീട്ടിലും ഐശ്വര്യവും സമാധാനവും കൊണ്ടുവരുന്നത് ആ വീട്ടിലെ വസ്തുക്കൾ തന്നെയാണ്. നമ്മളോരോ കാര്യങ്ങളും ചെയ്യുന്നത് പലപ്പോഴും വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ്. പലപ്പോഴും നമ്മുടെ വീട്ടിലെ ഐശ്വര്യത്തെ തല്ലിക്കെടുത്തുന്നത് ഉപയോഗശ്യൂനമായ പല വസ്തുക്കളാണ്. ഇവയെ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കിയാൽ ഐശ്വര്യവും സമ്പത്തും താനേ വരും.
1.വീടിനകത്ത് ചെടി വളർത്താൻ പലർക്കും ഇഷ്ടമാണ്. എന്നാൽ ഉപയോഗമില്ലാതെഇതിൻറെ ഉണങ്ങിയ ഇലകള്‍ ധാരാളം വീട്ടിനകത്ത് ഉണ്ടാവും. ഇവ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.
2. പല വീടുകളിലും വീടിൻറെ മേൽക്കൂരയിൽ ആവശ്യമില്ലാത്ത വസ്തുക്കള്‍ കൊണ്ടുതള്ളുന്നത് കാണാം. ഇങ്ങനെ ചെയ്യുന്നത് വീടിൻറെ ഐശ്വര്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്.

plant

3.വീടുകളിലെ ഭിത്തികളിൽ വിള്ളൽ വീണാൽ അത് ഉടൻ തന്നെ ശരിയാക്കേണ്ടതാണ്. കാരണം ഇത് നമ്മുടെ സാമ്പത്തിക അടിത്തറ ഇളകും എന്നതിന്റെ സൂചനയാണ്.
4.പൊട്ടിയ കണ്ണാടികൾ വീടിനകത്ത് സൂക്ഷിക്കരുത് .ഇത് വീട്ടിലെ ഐശ്വര്യക്കേടിനും നിര്‍ഭാഗ്യത്തിനും കാരണമാകും.

mirror

5.വീട്ടിൽ തേനീച്ച കൂടുണ്ടാക്കിയാൽ അത് നിർഭാഗ്യവും അപകടകരവുമാണ്. മാത്രമല്ല വീട്ടിലെ സൗഭാഗ്യത്തേയും സമ്പത്തിനേയും ഇത് ഇല്ലാതാക്കും.
6.പല വീടുകളിലും പ്രാവിനെ വളർത്തുന്നത് കാണാം.എന്നാൽ വീട്ടില്‍ ഇത്തരത്തില്‍ പ്രാവിന്റെ കൂടുണ്ടെങ്കില്‍ അത് പെട്ടെന്ന് തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് പലപ്പോഴും വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരാൻ കാരണമാകും.

pigeon11

7.വീടിനകത്ത് ലൂസായ വയറുകളും മറ്റും കിടക്കുന്നത് കണ്ടാൽ അവ ഒഴിവാക്കേണ്ടതാണ്. അത് വീട്ടിൽ നിര്‍ഭാഗ്യമാണ് ഉണ്ടാക്കുന്നത്.
8.വീട്ടിലെ പൂജാറൂമിലും മറ്റും ഇരിയ്ക്കുന്ന ഉപയോഗമില്ലാത്ത പൂക്കള്‍ ഉടന്‍ മാറ്റുന്നതാണ് നല്ലത്.അല്ലെങ്കിൽ ഇവിടത്തെ ഐശ്വര്യം ഇല്ലാതാക്കും.

pooja-room

9.നമ്മുടെ വീടുകളിൽ പലപ്പോഴും പൈപ്പ് ലീക്കാകാറുണ്ട്. എന്നാൽ ആരും ഇതത്ര കാര്യമാക്കാറില്ലെന്നതാണ് സത്യം. എന്നാൽ പൈപ്പ് ചോരുന്നതിലൂടെ നമ്മുടെ സമ്പത്തും ഐശ്വര്യവും ചോരുകയാണ് എന്നതാണ് സത്യം.
10. വവ്വാല്‍ കൂടുകെട്ടി താമസമാരംഭിച്ചാല്‍ ഉടന്‍ തന്നെ അതിനെ തുരത്തുന്നതാണ് നല്ലത്. ഇത് വീടിന് ദോഷം ചെയ്യും. വീട്ടിലേക്ക് വവ്വാൽ പറന്നു കയറുന്നതും നല്ലതല്ല.

bat

11. പല വീടുകളിലും ചിലന്തിവലകൾ കാണാറുണ്ട്. എന്നാൽ വീട്ടിലെ ഐശ്വര്യത്തിനു മുകളിലാണ് ചിലന്തി വല വെച്ചിരിയ്ക്കുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല.
12.വീട് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. അലങ്കോലമായി കിടക്കുന്ന വീട്ടിൽ നിന്നും ഐശ്വര്യ ദേവത കുടിയിറക്കപ്പെടുകയും ദാരിദ്ര്യം കുടിയിരിക്കുകയും ചെയ്യും.

spid

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News