Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക്: തായ്‌ലന്‍ഡിലെ കവോ ഹെയ് ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.വന്യജീവി സങ്കേതത്തിലൂടെ ബൈക്കില്‍ പോകുന്ന യുവാവിനെ റോഡിലൂടെ നിങ്ങുന്ന ആനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആനകള്‍ തന്റെ അടുത്തേക്ക് ഓടിയടുക്കുന്നത് കണ്ട് ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് യുവാവ് റോഡിന് വശത്തേക്ക് ഓടി മാറി. തുടര്‍ന്ന് ആനക്കൂട്ടത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന യുവാവിനെ കാണാമായിരുന്നു. എന്നാല്‍ യുവാവിനെ ആനകള്‍ ആക്രമിച്ചോ എന്നത് വ്യക്തമായിട്ടില്ല.
പക്ഷെ സംഭവത്തിന്റെ വീഡിയോ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടത്. ഇനി വന്യജീവി സങ്കേതത്തിലൂടെ മോട്ടോര്‍ബൈക്ക് ഉപയോഗിക്കുന്നത് നിരോധിക്കുന്നതായും സങ്കേതം അധികൃതര്‍ വ്യക്തമാക്കി. മോട്ടോര്‍ബൈക്കിന്റെ ശബ്ദമാണ് ആനകളെ പ്രകോപിപ്പിച്ചത് എന്നാണ് വന്യജീവി സങ്കേതം അധികൃതര്‍ പറയുന്നത്.
–
–
Leave a Reply