Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 1:52 am

Menu

Published on August 5, 2015 at 4:36 pm

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ വലിയ വർദ്ധനവ്‌

royal-enfield-sales-surge

റോയല്‍ എന്‍ഫീല്‍ഡിനു കഴിഞ്ഞ മാസം വന്‍ വില്‍പ്പന. വില്‍പ്പന 49 ശതമാനം കൂടി. 40760 ബൈക്കുകളാണ് ഈ കാലയളവില്‍ നിരത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 27314 യൂണിറ്റുകളാണു പുറത്തിറങ്ങിയത്.
ആഭ്യന്തര വിപണിയില്‍ 39867 ബൈക്കുകള്‍ ഇറക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 26796ന്റെ സ്ഥാനത്താണിത്. കയറ്റുമതിയിലും വന്‍ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 518ന്റെ സ്ഥാനത്ത് ഇക്കൊല്ലം കയറ്റിയയച്ചത് 893 യൂണിറ്റ്. 72 ശതമാനമാണ് ഈ വിഭാഗത്തില്‍ വില്‍പ്പന വര്‍ധന.
റോയല്‍ എന്‍ഫീലില്‍ഡിനു മികച്ച വില്‍പ്പന ഫലം പുറത്തുവന്നതോടെ ഐഷര്‍ മോട്ടോഴ്സിന്റെ ഓഹരി വിലയില്‍ ഉയര്‍ച്ച കണ്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News