Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂ ഡല്‍ഹി :രാജ്യാന്തരതലത്തില്‍ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടതോടെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ബുധനാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ തന്നെ വിനിമയ നിരക്ക് ഡോളറിന് 60 രൂപയെന്ന നിലയിലും താഴേക്ക് പോയി. ചൊവ്വാഴ്ച 14 പൈസയുടെ നഷ്ടവുമായി 59.66 എന്ന നിലയിലാണ് രൂപ വ്യാപാരം നിര്‍ത്തിയത്. രാവിലെ 11 മണിയോടെ ഡോളറിന് 60.02 രൂപ എന്ന നിലയിലാണ് വിനിമയ നിരക്ക്. തുടക്കത്തിന് ഡോളറിന് 60.12 രൂപ എന്ന നിലയിലേക്ക് വരെ വിനിമയ നിരക്ക് താഴ്ന്നിരുന്നു.ഡോളറിന്റെ ഡിമാന്റ് ഉയര്‍ന്നതും ഇന്ത്യന്‍ വിപണി രണ്ട് വ്യാപാര ദിനങ്ങളിലായി നഷ്ടം നേരിടുന്നതും രൂപയുടെ വിലയിടിവിനിടയാക്കി.
Leave a Reply