Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സച്ചിൻ കേരളത്തിൽ ഫുട്ബോൾ ടീം ആരംഭിക്കുന്നു എന്ന് കേട്ടപോൾ വളരെ സന്തോഷം തോന്നി .. പക്ഷെ പട്ടി പെറ്റാലും പൂച്ച ചത്താലും അതിൽ പോല്ലും രാഷ്ട്രിയം കാണുന്ന നാടിലാണ് താൻ എത്തിപെട്ടത് എന്ന് സച്ചിൻ അറിഞ്ഞു കാണില.
സച്ചിൻ വന്നു പോയതിനു ശേഷം സച്ചിൻ തന്റെ Facebook പേജിൽ V.S അച്ചുതാന്റെ കൂടെ ഉള്ള ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു. ഇത് കണ്ട് ചില വിവരദോഷികൾ അത് രാഷ്ട്രിയമായി എന്തോ വിജയിച്ച പോലെ ഉള്ള പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്തു തുടങ്ങി.
ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടയ പോലെ ആയിരുന്നു facebook ൽ ചിലരുടെ ഷെയർ .. സച്ചിൻ വി എസ് ഫാൻ ആയി , എല്ലാവരും ഫോട്ടോ എടുത്തു പക്ഷെ സച്ചിന് വിഎസി നെ മതി , കപട നാണയങ്ങളെ ഒഴിവാകിയ സച്ചിന് കാര്യം മനസ്സിലായി എനിങ്ങനെ പോവുന്നു ഷെയർ ..
ഇത് അറിഞ്ഞിട്ടോ അറിയാതെയോ എന്ന് അറിയില്ല , സച്ചിൻ ഉമ്മൻ ചാണ്ടിയുടെ കൂടെ നിൽകുന്നതും , ഹൈബി ഇടന്റെ കൂടെ നിൽകുന്നതും ആയ രണ്ടു ഫോട്ടോ അപ്‌ലോഡ് ചെയ്തു .ചിലപ്പോൾ രാഷ്ട്രിയ ഇടപെടൽ നടന്നു കാണാം.നിങ്ങളോകെ കൂടി അദ്ദേഹം കേരളത്തിലെ പദ്ധതി ഉപേക്ഷിക്കുന്ന നിലയിൽ എത്തിക്കും
രാഷ്ട്രിയം മനസ്സിൽ പോല്ലും ചിന്തികാതെ അപ്‌ലോഡ് ചെയ്ത ഫോട്ടോ രാഷ്ട്രിയകണ്ണ് കൊണ്ട് മാത്രം കാണുന്ന വിവര ദോഷികളുടെ നാട്ടിൽ എത്തിപെട്ടതിന് സച്ചിൻ ഇപ്പോൾ പശ്ചാതപിക്കുന്നുണ്ടാവും .
രാഷ്ട്രിയ പരുപ്പാടിക്ക് പങ്കെടുക്കുന്ന താരങ്ങളെ ഇതുപോലെ ഉപയോഗിച്ച് കാണാറുണ്ട് , സ്വാഭാവികം .
പക്ഷെ ഒരു രാഷ്രിയവും ഇല്ലാത്ത പരുപാടിക് പങ്കെടുകാൻ വന്ന സച്ചിനെ ഇത്തരം തറ പ്രചാരണതിനു ഉപയോഗിച്ച്ദയവ് ചെയ്തു അദ്ധേഹത്തെ വെറുപ്പികരുത് —
Leave a Reply