Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യരും മൃഗങ്ങളുമൊക്കെ റോഡ് മുറിച്ചുകടക്കുന്നത് സ്ഥിരം കാഴ്ചയാണ്. പക്ഷേ വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടുണ്ടോ?എങ്കില്‍ കണ്ടോളൂ! കരയില്‍ ജീവിക്കുന്ന നമ്മള്‍ മാത്രമല്ല, ചില പ്രത്യേക സാഹചര്യങ്ങളില്‍ മത്സ്യങ്ങളും റോഡ് മുറിച്ചുകടക്കും. എല്ലാ മത്സ്യങ്ങളും ഇതുപോലെ ചെയ്യാറില്ല, കേട്ടോ!
അമേരിക്കയില്‍ നിന്നുള്ള ഈ വീഡിയോ കണ്ടുനോക്കൂ. വാഷിങ്ടണിലെ ഒളിമ്പിയയിലാണ് സംഭവം. ഒഴുകുന്ന സ്‌കോകൊമിഷ് നദിയിലെ സാല്‍മണ്‍ മത്സ്യങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന കാഴ്ച. കനത്ത മഴയെത്തുടര്‍ന്ന് പുഴ കരകയറിയപ്പോഴാണ് ഈ മീനുകള്‍ റോഡ് മുറിച്ചുകടന്നത്. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലൂടെ തന്നെയാണ് മീനുകളും കുറുകെ കടന്നുപോകുന്നത്. വാഹനത്തിലൂടെ കടന്നുപോയ ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സ്ഥിരമായി മുട്ടിയിടുന്ന ഭാഗത്തേക്ക് എത്താനായി മീനുകള്‍ കണ്ടെത്തിയ ഷോട്ട്കട്ടാണ് ഇത്.
മഴ പെയ്ത് റോഡില്‍ വെള്ളം കയറിയില്ലായിരുന്നെങ്കില്‍ ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുമായിരുന്നു ഈ മത്സ്യങ്ങള്‍ക്ക്.ഈ കാഴ്ച കാണാന്‍ നിരവധി പേരാണ് ഈ ഭാഗത്ത് വണ്ടി നിര്‍ത്തുന്നത്.
വീഡിയോ കാണാം.
Leave a Reply