Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: കാട്ടുകള്ളൻ വീരപ്പന്‍ ജപ്പാനില്‍ പെര്‍ഫ്യൂം കമ്പനിയുടെ മോഡല്‍. വീരപ്പനെ മോഡലാക്കി പ്രമുഖ പെര്‍ഫ്യൂം കമ്പനിയാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ബ്രിട്ടീഷ് ലെഷ് എന്ന കോസ്മറ്റിക് കമ്പനി പുറത്തിറക്കിയ പെര്‍ഫ്യൂമിന്റെ പേര് സ്മഗ്ലേഴ്‌സ് സോള്‍(കള്ളക്കടത്തുകാരുടെ ആത്മാവ്) എന്നാണ്. കൊമ്പന്‍ മീശയുള്ള വീരപ്പന്റെ ചിത്രമാണ് പെര്‍ഫ്യൂം കുപ്പിക്ക് ആകര്‍ഷണമേകുന്നത്. മീശയ്ക്ക് അഴക് വര്‍ധിപ്പിക്കുന്ന ഒരു ലോഷനും കമ്പനി വീരപ്പന്റെ ചിത്രം പതിപ്പിച്ച് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലേയും കേരളത്തിലേയും പൊലീസിനെ ഒരു പോലെ വിറപ്പിച്ച വീരപ്പന്‍ ജപ്പാന്‍കാര്‍ക്ക് പ്രിയങ്കരനായെന്നു ചുരുക്കം. വിപണിയില്‍ വീരപ്പന്‍ പടമുള്ള സാധനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply