Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫുട്ബോൾ പരിശീലനം നടത്തുന്നതിനിടെ ബ്രസീലിൻറെ പരിശീലകനായ ലൂയി ഫിലിപ്പ് സ്‌കൊളാരി പ്രതിരോധനിര താരത്തെ മര്‍ദ്ദിക്കുന്നതിൻറെ വീഡിയോ യൂട്യൂബിലൂടെ പുറത്ത് വന്നു.പരിശീലനത്തിനിടെ ബാഴ്‌സലോണ താരം ഡാനി ആല്‍വേസിന്റെ ജനനേന്ദ്രിയത്തില്‍ സ്‌കൊളാരി ചവുട്ടുന്നതിൻറെ ദൃശ്യമാണ് ഈ വീഡിയോയിലുള്ളത്.എന്നാൽ പന്ത് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധവശാല്‍ ജനനേന്ദ്രിയത്തില്‍ തട്ടിയെന്നാണ് സംഭവത്തെ കുറിച്ച് സ്കൊളാരി ആരാധകരായ ചിലർ പറയുന്നത്.പരിശീലനത്തിൻറെ ഭാഗമാണിതെന്ന് പറഞ്ഞ് ബ്രസീല്‍ ക്യാമ്പും സംഭവം വളരെ ലാഘവത്തോടെയാണ് എടുത്തിട്ടുള്ളത്.
Leave a Reply