Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 11:03 pm

Menu

Published on November 1, 2013 at 11:00 am

സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍

sensex-hits-record-closing-high

മുംബൈ:മുംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ 21,242 -ല്‍.വ്യാഴാഴ്ചത്തേക്കാള്‍ 80 പോയന്റിൻറെ നേട്ടം.നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 6327-ലാണ്.മുന്നുവര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്.2008 ജനവരി എട്ടിനാണ് സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 21,000 ഭേദിച്ചത്. അന്നു വ്യാപാരത്തിനിടെ 21,206 വരെ ഉയര്‍ന്നെങ്കിലും 20,873ലായിരുന്നു ക്ലോസിങ്.പിന്നീട് കൂപ്പുകുത്തിയ വിപണി തിരിച്ചുകയറി 2010 നവംബറില്‍ വീണ്ടും 21,000 ഭേദിച്ചു.അന്ന് 21,000നു മുകളില്‍ ക്ലോസ് ചെയ്യാന്‍ സൂചികയ്ക്ക് കഴിഞ്ഞു.21,004.96ലായിരുന്നു അന്നത്തെ ക്ലോസിങ്.അതിനു മൂന്നു വര്‍ഷത്തിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരത്തിനിടെ 21,000 ഭേദിച്ചെങ്കിലും ക്ലോസിങ്ങില്‍ താഴേക്കു പോയി.ആര്‍ബിഐ പലിശ നിരക്കു കൂട്ടുകയും വളര്‍ച്ചാഅനുമാനം താഴ്ത്തുകയും ചെയ്തതിനിടെ തികച്ചും അപ്രതീക്ഷിതമായി വിപണി കുതിച്ചുയരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News