Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും വലിയ പഴമാണ് ചക്ക. മാര്‍ച്ചുമുതല്‍ സപ്തംബര്‍വരെയുള്ള മാസങ്ങളിലാണ് ചക്ക ഉണ്ടാകുന്നത്. നമ്മുടെ തൊടികളിലും പറമ്പുകളിലുമൊക്കെ വെറുതെ വീണ് കിടക്കുന്ന ഈ ചക്കപ്പഴങ്ങള്‍ക്ക് തമിഴ്നാട്ടിലുള്ള വില കേട്ടാൽ നിങ്ങൾ ഞെട്ടും.തമിഴ്‌നാട്ടിലെ ദിണ്ഡുക്കല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ഒരു ചക്കയ്ക്ക് ലേലം നടന്നത് 500 രൂപയ്ക്കായിരുന്നു. ഇത് വിപണിയിലേക്കും വിദേശത്തേക്കും കയറ്റി അയക്കുമ്പോള്‍ വില ഇതിലും കൂടുതലായിരിക്കും. ദിണ്ഡുക്കല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പഴനിക്ക് സമീപ പ്രദേശമായ സിംല, തെന്മല എന്നിവടങ്ങളില്‍ നിന്നുള്ള ചക്കകള്‍ക്കായിരുന്നു ഇവിടെ ഏറ്റവും വലിയ വില ലഭിച്ചിരുന്നത്. ചക്കകൾ കൂടുതലും വാങ്ങുന്നത് മധുര, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും തൂത്തുക്കുടിയില്‍ നിന്നുള്ള കയറ്റുമതിക്കാരുമാണ്. ചില പ്രദേശങ്ങളിൽ ചക്ക വെട്ടി ചുളയെടുത്താണു വില്‍ക്കുന്നത്. ഒരു ചുളയ്ക്ക് അഞ്ച് മുതല്‍ ഇരുപത് രൂപ വരെ വിലയുണ്ട്. സീസണല്ലാത്തതാണ് ചക്കയുടെ വില ഉയരാൻ കാരണം.
Leave a Reply