Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:23 am

Menu

Published on March 23, 2015 at 4:24 pm

മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവർ അറിയാൻ…

side-effects-of-chatting-too-much-on-mobile-phone

നമ്മുടെയൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു ഇന്ന് മൊബൈൽ ഫോണുകൾ. മൊബൈൽ ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കംപേർ മാത്രമായിരിക്കും. ഇരിക്കുമ്പോഴും നടക്കുമ്പോഴും എന്തിന്, കിടക്കുമ്പോള്‍ പോലും മൊബൈല്‍ കയ്യില്‍ വയ്ക്കുന്നവരാണ് അധികവും  .എന്നാൽ മൊബൈൽ പ്രേമികൾ കേട്ടാൽ ഞെട്ടുന്ന ഒരു വാർത്തയാണ്  പുറത്തുവന്നിരിക്കുന്നത്. മൊബൈലിൽ ചാറ്റ് ചെയ്യുന്നത് നിരന്തരമായ കഴുത്തു വേദനയ്‌ക്ക് മാത്രമല്ല, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും തുടര്‍ന്ന്‌ വിഷാദ രോഗത്തിനും വഴിവെക്കുമെന്ന്‌ പഠനങ്ങൾ.സാന്‍ഫ്രാന്‍സിസ്‌കോയിലെ സര്‍വകലാശാലയായ ‘യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയയിലെ പ്രൊഫസറായ ഡോ. റോബര്‍ട്ട്‌ മാര്‍ക്കിസനാണ്‌  ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. സാധാരണയായി  ഒരു ശരാശരി മൊബൈല്‍  ഉപഭോക്താവ്തന്റെ മൊബൈലില്‍ നോക്കുന്നുത്  1,500 തവണയാണ്.ഒരു മനുഷ്യന്റെ തലയുടെ ശരാശരി ഭാരം 10 മുതല്‍ 12 പൗണ്ടു വരെയാണ്‌. അതുകൊണ്ടുതന്നെ ഒരാള്‍ തന്റെ തല 15 ഡിഗ്രി ചരിക്കുമ്പോള്‍ ഇയാളുടെ കഴുത്ത്‌ നേരിടുന്ന ഭാരത്തിന്റെ അളവ്‌ 27 പൗണ്ടാണ്‌. ഈ സാഹചര്യത്തില്‍ മൊബൈലില്‍ നോക്കുന്നതിനായി ഒരു മനുഷ്യന്‍ 60 ഡിഗ്രിയിലേക്ക്‌ തന്റെ തല ചരിക്കുമ്പോള്‍ ഇയാളുടെ കഴുത്ത്‌ നേരിടുന്ന കുറഞ്ഞ ഭാരം 60 പൗണ്ടില്‍ എത്തും. തുടര്‍ച്ചയായ ഈ പ്രവര്‍ത്തനം മൊബൈല്‍ ഉപഭോക്‌താവിന്റെ നട്ടെല്ലിനും പിന്നീട്‌ ഇയാളുടെ നാഡീ വ്യവസ്‌തയെയും ബാധിക്കും. ഇത്‌ പിന്നീട്‌ തീരാത്ത കഴുത്തു വേദനയ്‌ക്ക് വഴിവെക്കുമെന്നാണ് പഠനം പറയുന്നത് . തുടര്‍ന്ന്‌ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തകരാറുണ്ടാക്കാനും ഇത്‌ കാരണമാകുമെന്നും പഠനം ഓർമ്മപ്പെടുത്തുന്നു.  അതുമാത്രമല്ല ,  നിരന്തരമായ തലവേദനയും ഹൃദ്രോഗവും സൃഷ്‌ടിക്കുന്ന ഈ അവസ്ഥ പിന്നീട്‌ നിങ്ങളുടെ നാഡി വ്യവസ്‌തയുടെ പ്രവര്‍ത്തനങ്ങളില്‍ തകരാറ്‌ വീഴ്‌തും. ഒരു വ്യക്‌തിയെ വിഷാദ രോഗിയാക്കാന്‍ എളുപ്പത്തിൽ വഴിതെളിക്കുമെന്നും പഠനം പറയുന്നു.

Loading...

Comments are closed.

More News