Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:24 am

Menu

Published on January 19, 2018 at 11:10 am

ഇരിക്കുന്നത് കണ്ടാലറിയാം ആളിന്റെ സ്വഭാവം

sitting-style-and-personality

ഒരാളുടെ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയുമൊക്കെ അയാളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും കുറിച്ച് കുറച്ചുകാര്യങ്ങളൊക്കെ മനസിലാക്കാനാകും. എന്നാല്‍ ഒരാള്‍ ഇരിക്കുന്ന രീതി നോക്കി അയാളുടെ സവിശേഷതകള്‍ പറയാന്‍ സാധിക്കുമോ?

അതിനു കഴിയുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1. കാലിനു മുകളില്‍ കാല്‍ കയറ്റിവച്ച് ഇരിക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ ഏറെ സ്വപ്നം കാണുന്നവരും സര്‍ഗശക്തിയുള്ളവരും എന്തിലും പുതുമ വരുത്താന്‍ ആഗ്രഹിക്കുന്നവരുമാണ്. പുത്തന്‍ ആശയങ്ങളിലൂടെ സംഘടനാ രംഗത്തു പ്രശസ്തരാകാന്‍ ഇവര്‍ക്ക് കഴിയുന്നു. വളരെ സൗഹാര്‍ദ്ദപരമായും, സന്തോഷവാന്മാരായും ഇടപെടുന്നതിലൂടെ ആര്‍ക്കും ഒപ്പം കൂട്ടാന്‍ തോന്നിപ്പിക്കുന്നവരാണ് ഇവര്‍. യാത്രകള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ഇക്കൂട്ടര്‍ കൂടുതല്‍ മുന്‍കരുതലുകളൊന്നുമെടുക്കാതെ തന്നെ എന്തിനും പുറപ്പെടുന്നവരായിരിക്കും. അതിലൂടെത്തന്നെ മാറ്റങ്ങള്‍ക്കു കാരണമാകാന്‍ ഇവര്‍ക്കാകുന്നു.

2. കാല്‍മുട്ടുകള്‍ ചേര്‍ത്തും എന്നാല്‍ ഉപ്പൂറ്റി അകത്തി പാദങ്ങള്‍ അകത്തേക്ക് വളച്ച് ഇരിക്കുന്നവര്‍ പ്രശ്‌നങ്ങളുടെ പുറകെ പോകുന്നവരല്ല. ഇത്തരം ആളുകളോട് ഇടപെടാന്‍ എളുപ്പമായിരിക്കും. കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ ഒരു വിഷയത്തില്‍ ഇപ്പോഴും ഒരേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ആയിരിക്കില്ല. ആകര്‍ഷകമായ വ്യക്തിത്വവും ഭാവനാ ശേഷിയും ഉള്ളവരാണ് ഇക്കൂട്ടര്‍.

3. ഇതു കാലുകളും നേരെ താഴേക്ക് വച്ചിരിക്കുന്നവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരും, വികാരജീവികളുമായിരിക്കും. സാധാരണ അന്തര്‍മുഖരായ ഇവര്‍ പൊതു ഇടങ്ങളില്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭയപ്പെടുന്നുവെങ്കിലും തുറന്ന മനസ്സുള്ളവരും നേരെചൊവ്വേ മാത്രം കാര്യങ്ങള്‍ പറയുന്നവരുമാണ്. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോട് മടിയില്ലാതെ പൊരുത്തപ്പെടുന്ന ഇക്കൂട്ടര്‍ ബുദ്ധിമാന്മാരുമായിരിക്കും.

4. കാല്‍മുട്ടുകള്‍ അകത്തി കാലിന്റെ ഉപ്പൂറ്റി ചേര്‍ത്തും എന്നാല്‍ പാദങ്ങള്‍ പുറത്തേക്കുമെന്ന രീതിയില്‍ കാലുകള്‍ വച്ച് ഇരിക്കുന്നവര്‍ എപ്പോഴും അവര്‍ക്കു സൗകര്യപ്രദമായതിനെ തെരഞ്ഞെടുക്കുന്നവരാണ്. തന്റെ സൗകര്യങ്ങള്‍ക്കു വേണ്ടതെന്തെന്നറിഞ്ഞു അവ നേടാന്‍ മിടുക്കരാണെങ്കിലും ആ സുഖം നിലനിര്‍ത്താനായി അവര്‍ പ്രയത്‌നിക്കാറൊന്നുമില്ല. ഇത്തരക്കാര്‍ മുന്‍ധാരണകളില്ലാതെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ്. പലപ്പോഴും മറ്റുള്ളവരുടെ നോട്ടത്തില്‍ കുഴപ്പക്കാരാണെന്നു തോന്നുമെങ്കിലും അവര്‍ അങ്ങനെ ആയിരിക്കില്ല. ഇവര്‍ക്കുള്ള ഒരേയൊരു കുഴപ്പം ശ്രദ്ധക്കുറവാണ്. അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് അവര്‍ക്കു നേരിടേണ്ടി വരുന്നത്.

5. കാലുകള്‍ രണ്ടും ചേര്‍ത്ത് ഒരുവശത്തേക്കു ചരിച്ചു വയ്ക്കുന്നവര്‍ ഒന്നിനും വേണ്ടി തിടുക്കപ്പെടുന്ന കൂട്ടരല്ല. ധൃതിപിടിച്ചു ഇവര്‍ ഒരു ജോലിയും ചെയ്യാറില്ല. എന്തിനും അതിന്റേതായ സമയമുണ്ടെന്നു ചിന്തിക്കുന്ന ഇക്കൂട്ടര്‍ ശരിയായ തയാറെടുപ്പുകളോടെ സമയമെടുത്തും കൃത്യമായും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നു. എങ്കിലും അല്‍പം പിടിവാശിക്കാരായ ഇവര്‍ പെട്ടെന്ന് ഒന്നിനും വഴങ്ങില്ല. ആഗ്രഹ സാഫല്യത്തിനായി കഠിനപ്രയത്‌നം ചെയ്യാന്‍ മടിയില്ലാത്തവരാണ്. മറ്റുള്ളവരുടെ കാഴ്ചയില്‍ മോശക്കാരാവാതിരിക്കാന്‍ ശ്രദ്ധാലുക്കളായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News