Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യാവശ്യമാണ്.ഉറങ്ങിയില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല മനസ്സിനും ആരോഗ്യക്കുറവുണ്ടാകും. രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ആ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു അവസ്ഥയുണ്ടാകും. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യാവശ്യമാണ്.അതുപോലെ തടി കുറയ്‌ക്കേണ്ടത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനവുമാണ്. തടിയും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. പകൽ കൂടുതൽ ഉറങ്ങിയാൽ തടി കൂടുമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ അടുത്തിടെ നടത്തിയ ചില പഠനങ്ങൾ പറയുന്നത് ഉറക്കം തടി കൂട്ടുക മാത്രമല്ല,തടി കുറയ്ക്കുകയും ചെയ്യുമെന്നാണ്.
–

–
എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുന്നത് തടി കുറയ്ക്കാൻ സഹായിക്കും. ഉറക്കം എന്നാൽ എല്ലാം മറന്നുള്ള ഉറക്കമാണ് വേണ്ടത്. നല്ല ഉറക്കം ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുമെന്നതാണ് തടി കുറയാനുള്ള പ്രധാന കാരണം.
–

–
ഉറക്കക്കുറവുമൂലം ശരീരത്തില്‍ കൂടിയ തോതില്‍ ഉത്പാദിപ്പിക്കുന്ന ഇത്തരം ഹോര്‍മോണുകള്‍ വിശപ്പ് കൂട്ടുന്നതിനാൽ ആഹാരം കഴിക്കുകയും അങ്ങനെ ശരീര ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യുന്നു. അതിനാൽ ഒരാൾ ദിവസം 8 മണിക്കൂർ ഉറങ്ങണമെന്ന് വിദഗ്ദർ പറയുന്നു.ഉറക്കം കുറവുള്ളവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ആഹാരം കഴിക്കുകയോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
–

Leave a Reply