Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഇനി ഹാക്കർമാർ തട്ടിയെടുക്കില്ല. അതിനായി നിങ്ങളെ ഇനി ‘സ്മാര്‍ട്ട്’ ജീന്‍സ് സഹായിക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലേക്ക് കയറുന്നതില്‍ നിന്ന് ഹാക്കര്‍മാരെ തടയുകയാണ് ഇത് ചെയ്യുന്നത്. ഫെബ്രുവരിയിൽ വിപണിയിലെത്തുന്ന ഈ ജീൻസിന് യുഎസ്ഡി 151-ഉം ബ്ലേസറിന് യുഎസ്ഡി 198-ഉം ആണ് വില. മിക്ക പേമെന്റ് കാര്‍ഡുകളുടേയും, മൊബൈലില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളുടേയും വിവരങ്ങൾ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനാൽ ഹാക്കര്‍മാര്‍ക്ക് തട്ടിയെടുക്കാന്‍ വളരെ എളുപ്പമാണ്. എന്നാൽ ജീന്‍സ് റേഡിയോ ഫ്രീക്വന്‍സി ഐഡൻറിഫിക്കേഷനിലേക്ക് കയറുന്നതില്‍ നിന്ന് ഹാക്കര്‍മാരെ തടയും. സുരക്ഷാ സോഫ്റ്റ്‌വയര്‍ കമ്പനിയായ നോര്‍ട്ടണ്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ബീറ്റാബ്രാന്‍ഡുമായി സഹകരിച്ചാണ് വയര്‍ലസ് സിഗ്നലുകള്‍ തടയാന്‍ സാധിക്കുന്ന ഈ ജീന്‍സിനും ബ്ലേസറിനും രൂപം നൽകിയിട്ടുള്ളത്.
Leave a Reply