Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:25 am

Menu

Published on July 4, 2015 at 2:03 pm

സ്മാര്‍ട്ട്‌ഫോണിന്റെ അമിത ഉപയോഗം ഡിജിറ്റല്‍ അമ്‌നേഷ്യക്ക് കാരനമാകുമെന്ന് പഠനം

smartphones-and-internet-may-give-you-digital-amnesia

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും വരെ സ്മാർട്ട് ഫോണ്‍ കൈയ്യിൽ കൊണ്ട് നടക്കുന്നവരാണധികവും.സ്മാർട്ട് ഫോണ്‍ ഇല്ലാത്തൊരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് എല്ലാവരും മാറിയിരിക്കുന്നു.എന്നാൽ സ്മാർട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരിൽ ഡിജിറ്റല്‍ അമ്‌നേഷ്യ വ്യാപകാമായി പടരുന്നതായി  റിപ്പോർട്ട്.ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. യുവാക്കൾക്കിടയിൽ പ്രധാന കാര്യങ്ങള്‍ പോലും മറന്നു പോകുന്ന സ്ഥിതിയാണ് ഇത് കാരണം ഉണ്ടാകുന്നത്. 16 മുതല്‍ 30 വയസ്സു വരെയുളള യുവാക്കളിലാണ് ഡിജിറ്റല്‍ അമ്‌നേഷ്യ കൂടുതലായി കണ്ടുവരുന്നത്.6,000 ആളുകള്‍ക്കിടയിലാണ് ഈ പഠനം നടത്തിയത്. ഒരു ഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തു വയ്ക്കാന്‍ കഴിയാത്ത തരത്തില്‍ 10 മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ മാറുന്നതായും പഠനം പറയുന്നുണ്ട്. .സർവ്വേയിൽ പങ്കെടുത്ത ഭൂരിപക്ഷം വരുന്ന മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ നമ്പർ പോലും ഓർക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.കൈയ്യിൽ സ്മാർട്ട് ഉള്ളതുകൊണ്ട് അത്യാവശ്യ വിവരങ്ങൾ പോലും ഒർത്തുവയ്ക്കുന്നില്ല എന്നത് ഗുരുതര പ്രശ്നമാണെന്നാണ് പഠനം ചൂണ്ടി കാണിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കൈ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News