Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കത്തവരായി അധികമാരും കാണില്ല.മിക്കവരും കൂടുതൽ സമയം ചെലവഴിക്കുന്നതും സ്മാർട്ട് ഫോണുകള്‍ക്കൊപ്പമാണെന്ന് തന്നെ പറയാം .സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരുടേയും.എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും എന്ന് കേട്ടാലോ..??അതെ,സംഗതി സത്യമാണ്.അടുത്ത 5 വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകും എന്നാണ് എറിക്‌സന്റെ കണ്‍സ്യൂമര്‍ ലാബ് നടത്തിയ ഒരു സര്‍വ്വേ പറയുന്നത്.121 ആകുമ്പൊഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ ഫോണോ ടാബ്ലറ്റോ ഇല്ലാതെ തന്നെ ആശയവിനിമയം സാധ്യമാകും എന്നാണ് സര്‍വ്വേയുടെ അഭിപ്രായം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ള പല സന്ദര്‍ഭങ്ങളുണ്ട്. വണ്ടി ഓടിക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസ്‌പ്ലേ സ്‌ക്രീന്‍ കൊണ്ടുള്ള കുഴപ്പങ്ങള്‍ വേറെ. ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനകം സ്മാര്‍ട്ട് ഫോണുകള്‍ അപ്രത്യക്ഷമാമെന്നാണ് പറയുന്നത്.സ്വീഡനിലും മറ്റ് 39 രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലധികം പേരില്‍ നിന്ന് നടത്തിയ സർവ്വേ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തമൊരു വിലയിരുത്തൽ നടത്തിയിരിക്കുന്നത്.