Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഒരു ഫ്ലാറ്റിലുള്ളവര്‍ ആകെ കുഴപ്പത്തിലായിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല ഇവരുടെ ഫ്ലാറ്റിനുള്ളിലെ ടോയ്‌ലറ്റിലുള്ള ക്ലോസറ്റില്‍ പത്തി വിടര്‍ത്തി നല്‍ക്കുകയാണ് ഒരു കരിമൂര്‍ഖന്‍.മൂന്ന് ദിവസമായി വിവിധ ക്ലോസറ്റുകളില്‍ പ്രത്യക്ഷപ്പെട്ട് ടോയ്‌ലറ്റ് പൈപ്പിനുള്ളിലേക്കു തന്നെ മറയുന്ന പാമ്പിനെ ഇതുവരെ പിടി കൂടാന്‍ സാധിച്ചിട്ടില്ല.
എട്ടടി നീളമുള്ള കരിമൂര്‍ഖനാണ് ഈ ഫ്ലാറ്റിലെ ടോയ്‌ലറ്റ് പൈപ്പില്‍ താമസമാക്കിയിരിക്കുന്നത്. ഒരു തവണ പാമ്പിനെ പിടിക്കാനെത്തിയ ആള്‍ മൂര്‍ഖനെ ഉയര്‍ത്തിയെടുത്തെങ്കിലും ഇടയ്ക്കു പിടിവഴുതിയതോടെ ക്ലോസറ്റിലേക്കു വീണ പാമ്പ് പിന്നെയും ഉള്ളിലേക്ക് വലിഞ്ഞു. ചൂടുവെള്ളമൊഴിച്ചും ,ആസിഡ് ഒഴിച്ചുമെല്ലാം പാമ്പിനെ തുരത്താന്‍ നോക്കിയിട്ടും യാതൊരു രക്ഷയുമില്ല.
പാമ്പ് പൈപ്പിലിരുന്നു ചത്തുപോയാല്‍ ഉണ്ടാകുന്ന പ്രതിസന്ധിയും വലുതാണ്. എന്തായാലും പാമ്പിനെ പേടിച്ച് സ്വന്തം വീട്ടില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഫഌറ്റിലെ താമസക്കാര്‍.അധികം വൈകാതെ പാമ്പിനെ പിടി കൂടാമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് നിവാസികള്‍.രണ്ട് വര്‍ഷം മുന്‍പ് സിംഗപ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്നു ക്ലോസറ്റില്‍ ഇരുന്ന സ്ത്രീയെ പാമ്പു കടിക്കുകയും ചെയ്തു.
Leave a Reply