Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാമൂഹ്യമാധ്യമങ്ങളുടെ അപകടകരമായ പ്രവണതകളിൽ നമ്മൾ ഇപ്പോൾ കണ്ടുവരുന്ന ഒന്നാണ് നുണപ്രചാരണങ്ങളും വെറുപ്പുകളും വർഗീയ പ്രചാരണങ്ങളും . ഇപ്പോൾ ഇത്തരത്തിൽ ഫേസ്ബുകിലും വാട്‍സ്ആപ്പിലും അടക്കം പ്രചരിച്ചു നമ്മൾ കണ്ട ഒരു വാർത്തയാണ് പാമ്പ് മനുഷ്യൻ.
എന്നാൽ ഈ വാർത്തയുടെ വാസ്തവം എന്താണ് ?
പാമ്പ് മനുഷ്യന്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍. വിവിധ തരത്തിലുള്ള ക്യാപ്ഷനുകളാണ് കണ്ടത്. ഇത് ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് കണ്ടെത്തിയ പ്രത്യേകം ജീവിയാണെന്നാണ് ഒരു വാര്‍ത്ത. ഇതിന് ഒപ്പം തന്നെ വിവിധ തരത്തില്‍ ഇതിനെ ഇന്തോനേഷ്യയില്‍ കണ്ടെത്തിയതാണെന്നും ചിലയിടങ്ങളില്‍ കാണുന്നുണ്ട്. മതവിരോധം നടത്തിയതിന് കിട്ടിയ ശിക്ഷ എന്ന രീതിയിലും ഈ ചിത്രം പ്രചരിക്കുന്നുണ്ട്.
അതേ സമയം 2010 മുതല്‍ തന്നെ ഇന്‍റര്‍നെറ്റില്‍ ഈ ചിത്രമോ അതിന് സമാനമായ ചിത്രമോ പ്രചരിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഈ ചിത്രം നല്‍കിയിരിക്കുന്ന സൈറ്റുകളില്‍ പലതും വ്യക്തിപരമായ ബ്ലോഗുകളും, ചില മത സൈറ്റുകളുമാണ്. അതിനാല്‍ തന്നെ അതില്‍ ഒന്നും ഇതിന്‍റെ വിശ്വസ്തത തെളിയിക്കുന്ന വസ്തുകള്‍ ഒന്നും ഇല്ല. ഇത് ഒരു മോര്‍ഫ് ഇമേജാണ് എന്ന് ചില പഴയ സൈറ്റുകളില്‍ കാണാം. എന്തായാലും വാട്ട്സ്ആപ്പിലെ ഇത്തരം സന്ദേശങ്ങളെ വിശ്വസിക്കാതിരിക്കുക.
Leave a Reply