Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: നിത്യോപയോത്തിനെന്ന് കരുതി നമ്മൾ ഉപയോഗിക്കുന്ന ഉല്പന്നങ്ങളായാ സോപ്പ് ,ഷാംപൂ ,ടൂത്ത് ഇവയിൽ ക്യാന്‍സർ,കരള്‍ രോഗങ്ങള്‍ക്ക് കാരണമായ ട്രൈക്ലോസാന്‍ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതായി കണ്ടെത്തൽ. ഇവ ദീര്‍ഘകാലം സ്ഥിരമായി ഉപയോഗിച്ചാല്‍ രോഗിയായി മാറുമെന്നതില്‍ സംശയമില്ല. പ്രൊസീഡിങ്ങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ജേര്‍ണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാന്‍സറിനെ കൂടാതെ ലിവര്‍ ഫൈബ്രോസിസിനും ട്രൈക്ലോസാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിനായാണ് ട്രികോൾസാൻ ബാത്ത്റൂം,കിച്ചൻ ഉൽപ്പന്നങ്ങളിൽ സാധാരണ ചേർക്കുന്നത്.ഈ പദാർത്ഥമടങ്ങിയ ഭക്ഷണം നൽകിയ എലികളിൽ കരൾ ക്യാൻസർ ഉണ്ടാകുന്നതായാണ് തെളിഞ്ഞത്.ത്രികോൾസാനെ കരൾ ക്യാൻസറുമായും മറ്റുകരൾ രോഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ പഠനമാണിത്.ദിവസേനെ മൂന്ന് ഗ്രാം വീതം ട്രികോൾസാൻ ആറുമാസം വരെ എലികളെ തീറ്റിച്ചാണ് പരീക്ഷണം നടത്തിയത്.മറ്റ് ക്യാൻസർ ജനകമായ പദാർത്ഥങ്ങളേക്കാൾ മരകവിഷമാണിതെന്ന് പഠനം സൂചിപ്പിക്കുന്നു.ഒരു ഗ്രാം ടൂത്ത് പേസ്റ്റിൽ 0.03 ശതമാനം ട്രികോൾസാനാണ് അടങ്ങിയിരിക്കുന്നത്.രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രൊട്ടീൻറെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയാണ് കരളിൽ ട്രികോൾസാൻ രോഗബാധയുണ്ടാകുന്നത് .ഈ തടസ്സത്തെ മറികടക്കാൻ കരൾ കൂടുതൽ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു.ഇത് ക്യാൻസറിന് കാരണമാകുന്നു.സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മറ്റ് ചില നിത്യോപയോഗ സാധനങ്ങളിലും ട്രൈക്ലോസാന്‍ വ്യാപകമായി ഉപയോഗിക്കുന്നു. ആന്റിബാക്ടീരിയല്‍ സോപ്പുകള്‍ രോഗങ്ങളെ ചെറുക്കുമെന്ന് പറയുമെങ്കിലും എന്നാല്‍ തെളിവുകളൊന്നും തന്നെയില്ല.ട്രൈക്ലോസാന്‍ അടങ്ങിയ സോപ്പുകള്‍ കുഞ്ഞുങ്ങളില്‍ അലര്‍ജിയ്ക്ക് കാരണമാകും. യുഎസ് സര്‍ക്കാരിന്റെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് വര്‍ഷങ്ങളായി ട്രൈക്ലോസാന്റെ ദോഷങ്ങളെക്കുറിച്ച് പഠനം നടത്തിവരികയാണ്.ആന്റിബാക്ടീരിയല്‍ സോപ്പുകള്‍ ബാക്ടീരിയയെ ചെറുക്കുമെങ്കിലും മറ്റ് നിരവധി ദോഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ട്രൈക്ലോസാന്‍ സ്‌പേമിന് വരെ ദോഷകാരിയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leave a Reply