Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ മെറിന്‍ ജോസഫ് വിവാഹിതയായി. കോട്ടയം സ്വദേശിയായ ഡോക്ടര്‍ ക്രിസ് എബ്രഹാം ആണ് വരൻ. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. മെറിന്‍ ജോസഫ് തിരുവനന്തപുരം സ്വദേശിനിയാണ്. മെറിന്‍ ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു സോഷ്യല്‍ മീഡിയ അവരെ അസിസ്റ്റന്റ് കമ്മീഷണറാക്കിയത്. മെറിന്‍ കൊച്ചിയില്‍ ചാര്‍ജെടുത്തെന്ന വാര്‍ത്തയും യൂണിഫോമിലുള്ള മെറിൻറെ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പിന്നീട് താന്‍ കൊച്ചിയിലെ കമ്മീഷണറല്ലെന്നും ഇപ്പോള്‍ ട്രെയിനിംഗിലാണെന്നും പറഞ്ഞ് മെറിന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ച വാർത്തകൾ സത്യമായി. മെറിന് ആദ്യ പോസ്റ്റിങ് കൊച്ചിയില്‍ തന്നെ ലഭിച്ചു.ഇപ്പോഴിതാ സോഷ്യല്‍മീഡിയ താരമാക്കിയ മെറിന്‍ വിവാഹിതയുമായി.
–
Leave a Reply