Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ മിക്ക ആളുകളും നാരങ്ങസോഡ കുടിക്കുന്നത് കാണാം. കടുത്ത ചൂടിനെ തുടര്‍ന്നുള്ള ക്ഷീണമകറ്റാന്‍ ഇതിനാകുമെന്ന് വിശ്വസിച്ചാണ് ഇത്തരം പ്രവൃത്തി. എന്നാല്‍ ഇത് വരുത്തിവെക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
കാരണം കാര്‍ബണേറ്റഡ് ആയ എല്ലാ മധുരപാനീയങ്ങളും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ളതാണ് സോഡയും. അമിതമായാല്‍ ആപത്ത് തന്നെ.
ആവശ്യമില്ലാത്ത കലോറി ഊര്‍ജം അടങ്ങിയ പാനീയമാണ് സോഡ. പോഷകാംശമോ ധാതുലവണങ്ങളോ ഒന്നും ഇതിലില്ല. മധുരമുള്ള സോഡ കഴിക്കുന്നത് അമിതവണ്ണത്തിനു കാരണമാകും. ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുന്നതിലും സോഡയ്ക്ക് മുഖ്യപങ്കുണ്ട്. ശരീരത്തിലെ ഹോര്‍മോണുകളെയും സോഡ ദോഷകരമായി ബാധിക്കുന്നു.
സോഡയില്‍ ചിലപ്പോള്‍ കണ്ടുവരാറുള്ള ചില ചേരുവകള്‍ നിങ്ങളുടെ വിശപ്പുകെടുത്തുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായ സോഡ ഉപയോഗം നിങ്ങളുടെ എല്ലുകളുടെ തേയ്മാനത്തിനു വരെ കാരണമാകുന്നു. പാല്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ അസ്ഥികള്‍ ബലപ്പെടുകയാണെങ്കില്‍ സോഡ കഴിക്കുമ്പോള്‍ കാലക്രമേണ അസ്ഥികള്‍ പൊടിയാന്‍ തുടങ്ങുമെന്നും പഠനങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
കരള്‍ രോഗം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് അമിതമായ സോഡ ഉപയോഗം നിങ്ങളെ കൊണ്ടെത്തിക്കുമെന്ന് ഡോക്ടര്‍മാര്‍ തന്നെ മുന്നറിയിപ്പു നല്‍കുന്നു.
Leave a Reply