Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചില ദിവസങ്ങളിൽ രാവിലെ ഉണരുമ്പോൾ പലർക്കും ഉന്മേഷം തോന്നാറില്ല.ഇതിനു കാരണമെന്താണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അതിന് ചില കാരണങ്ങളുണ്ട്. ഉണർന്നാലുടൻ നിങ്ങൾ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങളാണ് ആ ദിവസം മുഴുവൻ നിങ്ങളുടെ ഉന്മേഷം ഇല്ലാതാക്കുന്നത്.ദിവസവും ഇതേ അവസ്ഥ തുടർന്നാൽ അത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കും.അതിനാൽ രാവിലെ ഉണർന്നയുടൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1.രാവിലെ ഉറക്കമുണർന്നാൽ സാവധാനത്തിൽ മാത്രം കിടക്ക വിട്ട് എഴുന്നേൽക്കുക.കൂടാതെ വലതു വശം തിരിഞ്ഞ് എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. ഇത് നീണ്ട ഉറക്കത്തിലൂടെ നിങ്ങൾക്ക് നഷ്ടപ്പെട്ടിരുന്ന ശരീരത്തിലെ ഊർജം സന്തുലിതമായി നിലനിർത്താൻ സഹായിക്കും. മാത്രമല്ല, ശരീരത്തിലെ മസിലുകളെ ചെറുതായി ചലിപ്പിച്ച് വേണം എഴുന്നേൽക്കാൻ.
2.എഴുന്നേറ്റിരുന്ന് കഴിഞ്ഞാൽ കുറച്ച് സമയം ദീർഘനിശ്വാസം ചെയ്യുകയും ശേഷം അല്പം ശുദ്ധമായ പച്ചവെള്ളം കുടിക്കുകയും ചെയ്യുക.
–

–
3. ഉണർന്നു കഴിഞ്ഞാൽ നമ്മുദെ ശരീരത്തിലെ മസിലുകൾ പ്രത്യേകിച്ച് നട്ടെല്ലിലെ മസിലുകൾ അല്പം പിടുത്തമുള്ളതായി അനുഭവപ്പെടാറുണ്ട്.അതിനാൽ എഴുന്നേറ്റാൽ ഉടൻ ശരീരം ഒരു 3-4 തവണ ഒന്ന് വലിഞ്ഞ് നിവർന്ന് മസിലുകൾക്ക് അയവു വരുത്തേണ്ടതാണ്.അല്ലാത്തപക്ഷം ദിവസം മുഴുവൻ ആ പിടുത്തം അങ്ങനെ തന്നെയുണ്ടാവും.
4. രാവിലെ എഴുന്നേറ്റ ഉടൻ മെയിലുകളും മെസ്സേജുകളൂം നോക്കുന്നത് ഒഴിവാക്കുക.കാരണം അവ പലപ്പോഴും നിങ്ങളെ അസന്തുഷ്ടിയിലേക്ക് തള്ളിവിട്ട് ആ ദിവസം തന്നെ നശിപ്പിച്ചേക്കാം. അതിനാൽ ജോലിസ്ഥലത്ത് എത്തിയശേഷം മാത്രം അവ നോക്കുക.
–

–
5.പ്രഭാത ഭക്ഷണം കഴിക്കേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം നിങ്ങൾക്ക് അമിത വണ്ണം, പ്രമേഹം, പ്രതിരോധശേഷി നഷ്ടപ്പെടൽ എന്നീ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.കുതിർത്ത ബദാം, ബ്രൗൺ ബ്രെഡ്, ചപ്പാത്തി, കുറച്ച് ഫ്രൂട്സ് എന്നിവ പ്രഭാതത്തിൽ കഴിക്കുന്നത് നിങ്ങളെ പൂർണ്ണാരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.
–

–
6.ദിവസവും രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. പകരം നാരങ്ങാ വെള്ളമോ,ഗ്രീൻടീയോ കുടിക്കാവുന്നതാണ്.
7. എഴുന്നേറ്റാൽ ഉടൻ ശുദ്ധജലത്തിൽ മുഖം കഴുകണം.ഇത് ദിനചര്യകൾ കൃത്യമായി പാലിക്കുന്ന വ്യക്തികൾക്ക് പ്രഭാതകൃത്യങ്ങൾ ചെയ്യാനുള്ള തോന്നൽ ഇതിനോടകം ഉണ്ടാകും.
–

Leave a Reply