Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 9:19 am

Menu

Published on January 25, 2016 at 2:44 pm

സ്ത്രീകളേ, പുരുഷന്മാരെക്കുറിച്ച് ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ…!!!

some-wrong-expectations-about-men

➤ തന്റെ പുരുഷന്‍ മറ്റൊരു സ്ത്രീയേയും നോക്കില്ലെന്ന വിശ്വാസം നിങ്ങൾക്കുണ്ടോ? എങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്‌. പങ്കാളി കൂടെയുള്ളപ്പോള്‍ ചെയ്യില്ലെങ്കിലും ഒറ്റയ്ക്കുള്ളപ്പോള്‍ മറ്റു സ്ത്രീകളെ പുരുഷന്മാർ ശ്രദ്ധിയ്ക്കുക തന്നെ ചെയ്യും.

➤ വിവാഹത്തോടെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം പങ്കാളി തനിക്കൊപ്പം ചെലവാക്കുമെന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്ക് തെറ്റി. കൂട്ടുകാര്‍ പുരുഷനെപ്പോഴും പ്രധാനം തന്നെ. ഭാര്യയ്ക്കു വേണ്ടി കൂട്ടുകാരെ ഉപേക്ഷിക്കുന്നവര്‍ ചുരുക്കമായിരിക്കും.

➤ തന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ എല്ലാ കാര്യങ്ങളും തന്നോട് തുറന്നുപറയുമെന്ന പ്രതീക്ഷയും വേണ്ട. തുറന്നു പറയാത്ത പല കാര്യങ്ങളും അവരുടെയുള്ളിലുണ്ടാവാം. എല്ലാ കാര്യങ്ങളും എപ്പോഴും അവർക്ക് നിങ്ങളോട് പറയാൻ സാധിച്ചെന്ന് വരില്ല.

➤ തനിക്ക് വേണ്ട സാധനങ്ങള്‍ പറയാതെതന്നെ പങ്കാളി സമ്മാനമായി വാങ്ങിത്തരുമെന്ന ധാരണയും വേണ്ട.

➤ അമ്മായിയമ്മയുമായി വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവ് തന്റെ ഭാഗത്തു നില്‍ക്കുമെന്നും സ്ത്രീകള്‍ പ്രതീക്ഷിക്കരുത്.

➤ മിക്കവാറും പുരുഷന്മാര്‍ക്കും സ്വന്തം കാറ് സ്ത്രീകള്‍ക്ക് ഓടിയ്ക്കാന്‍ കൊടുക്കുന്നത് താല്‍പര്യമില്ലാത്ത കാര്യമായിരിക്കും. ആവശ്യപ്പെട്ടാല്‍ കൊടുക്കുമെങ്കിലും ഇത് പൂർണ്ണ മനസ്സോടെയായിരിക്കില്ല.

➤ പ്രണയിക്കുമ്പോഴുള്ള അതേ പ്രണയം വിവാഹശേഷവും പുരുഷന്‍ കാണിക്കുമെന്ന പ്രതീക്ഷ വേണ്ട്. പ്രണയം മനസിലുണ്ടെങ്കില്‍ പോലും ഇതു മുന്‍പത്തെ പോലെ പ്രകടിപ്പിച്ചുവെന്നു വരില്ല.

Loading...

Leave a Reply

Your email address will not be published.

More News