Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിച്ചിരിക്കുമ്പോൾ നല്ലൊരു കാർ വാങ്ങണം എന്ന അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാതിരുന്ന മകൻ. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനായി ആദ്യം പോയത് തൊട്ടടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമിലേക്കാണ്. അവിടെനിന്ന് ഏകദേശം 66,000 പൗണ്ട് വിലയുള്ള ഒരു പുതുപുത്തൻ ബിഎംഡബ്ല്യു എസ്‌യുവി വാങ്ങി അച്ഛന്റെ മൃതദേഹം കാറിലാക്കി ആറടി മണ്ണിൽ മറവുചെയ്തു.
നൈജീരിയക്കാരനായ അസുബുകയാണ് തന്റെ അച്ഛന് വേണ്ടി ഈ സാഹസം കാണിച്ചു വാർത്തയിൽ ഇടം നേടിയിരിക്കുന്നത്. എന്തായാലും ഇയാളുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്. വെറുതെ പണം നഷ്ടപ്പെടുത്തി എന്നു പറയുമ്പോഴും അച്ഛന്റെ ആഗ്രഹത്തെ പൂർത്തികരിച്ച മകനെ പ്രശംസിക്കുന്നുമുണ്ട് മറ്റു ചിലർ. ജിപിഎസ് നാവിഗേഷനുള്ള ബിഎംഡബ്ല്യു ആയതിനാൽ അസുബുകെയുടെ പിതാവിന് സ്വർഗത്തിലേക്കുള്ള വഴി തെറ്റില്ല എന്നും പറയുന്നു ചിലർ.
Leave a Reply