Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിറ്റോറിയ: സ്വവര്‍ഗ ദമ്പതികള്‍ക്ക് ഒറ്റത്തവണത്തെ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയയിലാണ് സംഭവം .സ്വവര്‍ഗ ദമ്പതികളായ ക്രിസ്റ്റോയ്ക്കും തിയോ മെനലോവോയ്ക്കുമാണ് ഒറ്റ പ്രസവത്തില്‍ മൂന്നുകുട്ടികള്‍ ജനിച്ചത്. ലോകത്ത് സ്വവര്‍ഗ ദമ്പതികള്‍ക്ക് ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ആദ്യമായാണ്വാടകഗര്‍ഭപാത്രത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ആണ് സ്വവര്‍ഗ ദമ്പതികള്‍ കുട്ടികളെ നേടുന്നത്.അപൂര്‍വ്വമാണ്.ദത്തെടുക്കുകയോ വാടക ഗര്‍ഭപാത്രം തേടുകയോ ആണ് പതിവ്.വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളുണ്ടാവാനാണ് ഇവര്‍ ആഗ്രഹിച്ചത്.എളുപ്പമായിരുന്നില്ല ഇക്കാര്യം.സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രം നല്‍കാന്‍ ആരും തയ്യാറായില്ല.ഇവരുടെ അയല്‍വാസിയായ ഓസ്‌കാര്‍ പിസ്റ്റോറിയസ് പരിചയം വഴിയാണ് ഇവര്‍ക്ക് വാടക ഗര്‍ഭപാത്രം നല്‍കാന്‍ സ്ത്രീ തയ്യാറായത്.
രണ്ട് ഭ്രൂണത്തില്‍ ഒന്നില്‍ ക്രിസ്റ്റോയുടെ ബീജവും രണ്ടാമത്തേതില്‍ തിയോയുടെ ബീജവുമായി ക്രിത്രിമ സങ്കലനം നടത്തി വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.പത്താംമാസം സ്‌കാനിങ്ങിലാണ് മൂന്നാമത്തെ കുട്ടിയുമുണ്ടെന്ന് മനസിലായത്.രണ്ട് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയുമാണ് ജനിച്ചത്.ഇവരില്‍ രണ്ടുപേര്‍ ഇരട്ടകളാണ്.സോയ് ,കേറ്റ്,ജോഷ്വാ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.ഏതായാലും മൂന്നു കുട്ടികളെ കുട്ടിയതോടെ ഇവരുടെ സന്തോഷം പറയാന്‍ പറ്റാത്തതുമാണ്.
Leave a Reply