Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:19 pm

Menu

Published on May 19, 2015 at 4:51 pm

സ്വർണം പൂശിയ ജാഗ്വാർ

spotted-gold-plated-jaguar-on-punes-streets

പൂനെ: പൂനെ തെരുവുകളിലൂടെ സച്ചിൻ ഖേസെയുടെ ജാഗ്വാർ എക്സ്.എഫ് കാർ ചീറിപ്പായുമ്പോൾ ആരും ഒന്ന് കൗതുകത്തോടെ നോക്കിനിന്ന് പോവും.മുഴുവനായും സ്വർണം പൂശി തീർത്തും രാജകീയമായാണ് ആ വരവ്.

ജ്യോതിഷിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ സ്വർണം പൂശാൽ എന്നതും കൗതുകകരം തന്നെ.നിർഭാഗ്യം അകറ്റാൻ കാർ സ്വർണം പൂശണമെന്ന് ജ്യോതിഷി നിർദ്ദേശിച്ചു എന്നാണ് സച്ചിൻ പറയുന്നത്. പിന്നെയൊന്നും ആലോചിച്ചില്ല,​ കറുത്ത ജാഗ്വാറിനെ സ്വർണ നിറമാക്കി മാറ്റി. ഇതിനായി രണ്ടു ലക്ഷം രൂപയുടെ സ്വർണമാണ് ഉപയോഗിച്ചത്.

സച്ചിന്റെ കൈവശമുള്ള പന്ത്രണ്ടോളം ആഡംബര കാറിൽ ഒന്നു മാത്രമാണ് ഈ ജാഗ്വാർ. ഒരു കോടിയുടെ മേഴ്സിഡസ് ബെൻസ് എസ് ക്ളാസും രണ്ടു കോടിയുടെ റേഞ്ച് റോവറും സച്ചിന്റെ കാർ ശേഖരത്തിലുണ്ട്. 2008ലാണ് ആദ്യ കാർ വാങ്ങുന്നത്. പിന്നെ ബിസിനസ് പച്ച പിടിച്ചതോടെ കാറുകളുടെ എണ്ണവും കൂടി.

gold-jag

2014ലാണ് ഈ ജാഗ്വാർ വാങ്ങിയത്. അന്ന് 63 ലക്ഷമായിരുന്നു വില. കറുത്ത നിറമായിരുന്നതിനാൽ ഈ കാർ ഉപയോഗിക്കരുതെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. തുടർന്ന് കാർ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ,​ കടയിൽ കൊണ്ടു ചെന്നപ്പോൾ അവരാണ് അങ്ങനെയെങ്കിൽ സ്വർണം പൂശാൻ നിർദ്ദേശിച്ചത്. ഇക്കാര്യം ജ്യോതിഷിയോട് സംസാരിച്ചപ്പോൾ അവരും അതിനെ പിന്തുണച്ചു. തുടർന്ന് കറുത്ത സുന്ദരനെ സ്വർണ സുന്ദരനാക്കി മാറ്റി.

മദ്ധ്യ ഏഷ്യയിലൊക്കെ കാറുകൾ സ്വർണം പൂശുന്നത് സാധാരണമാണെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ,​ പൂനെയിൽ ഇത്തരമൊരു കാർ ആദ്യമായിരിക്കുമെന്ന് സച്ചിൻ കരുതുന്നു.

Loading...

Comments are closed.

More News