Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്‌സ്റ്റൈല്‍ ഷോപ്പിലെ ഡ്രസ്സിംഗ് റൂമില്‍ അകപ്പെട്ട ചാനല്‍ അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.‘ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വസ്ത്രശാലകളിലെ ട്രയല്‍ റൂമുകളില്‍ സ്ഥാപിക്കുന്ന ഒളിക്യാമറകളില്‍ കുടുങ്ങുന്ന സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പുമായി ചാനല്‍ അവതാരകയും മോഡലുമായ ആര്‍ദ്രയാണ് മൂന്നു മിനുട്ടോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.എന്‍ബി രഘുനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം ആവിഷ്‌കാര ഡിജിറ്റലിന്റെ ബാനറിലാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഒളിക്യാമറകളെ പറ്റി ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
–
–
Leave a Reply