Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:18 am

Menu

Published on September 9, 2015 at 11:29 am

ആര്‍ത്തവകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..

steps-to-deal-with-your-periods

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു കാലമാണിത്. ആര്‍ത്തവസമയത്ത് സ്ത്രീകളിൽ ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ധാരാളമുണ്ടാകുന്ന ഒരു സമയമാണിത്.എന്നാല്‍ ആര്‍ത്തവ കാലത്തെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ വിചാരിച്ചാല്‍ സാധിക്കും.അതിന് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളാണ്…..

ആരോഗ്യകരമായ ഭക്ഷണക്രമം

ആര്‍ത്തവ സമയത്ത് ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ സീസണലായി ലഭിക്കുന്ന പഴങ്ങളും ധാരാളം വെള്ളവും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഒരു ഗ്ലാസ് ചൂടുപാലും കുടിക്കാം. എണ്ണക്കടികള്‍ ഒഴിവാക്കാം.

വൃത്തി

ആര്‍ത്തവ കാലത്തെ ചൂട്‌ പൊങ്ങലും തിണര്‍പ്പും ഒഴിവാക്കുന്നതിന്‌ പതിവായി യോനീ ഭാഗം വൃത്തിയാക്കുക. കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം ഉപയോഗിച്ച്‌ എല്ലാ ഭാഗവും വൃത്തിയാക്കുക. തിണര്‍പ്പിനും അണുബാധയ്‌ക്കും കാരണമാകുന്ന ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റാന്‍ ഇത്‌ സഹായിക്കും. ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ച പാടില്ല.,

സുഖകരമായ വസ്ത്രങ്ങള്‍:

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഈ സമയത്ത് നല്ലത്. ആര്‍ത്തവ സമയത്ത് കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് ഫീലിങ് ഉണ്ടാക്കും.

പാഡ്‌ മാറ്റുക

ആര്‍ത്തവ കാലത്ത്‌ ഉപയോഗിക്കുന്ന പാഡും തുണിയും കൃത്യമായ ഇടവേളകളില്‍ മാറ്റുക. 8-9 മണിക്കൂര്‍ തുടര്‍ച്ചയായി ഒരേ പാഡ്‌ തന്നെ ഉപയോഗിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല. ഇത്‌ അണുബാധയ്‌ക്കും തിണര്‍പ്പിനും കാരണമാകും. അതിനാല്‍ പാഡ്‌ കൃത്യമായി മാറ്റുക.

വ്യാഴാമം

സ്ഥിരമായി വ്യായാമം ചെയ്യണം. പ്രത്യേകിച്ച് പ്രഭാതസമയങ്ങളില്‍. ദിവസവും ഏഴു മണിക്കൂര്‍ ഉറങ്ങണം. ഇത് അമിതവണ്ണം തടയും. അതുവഴി ആര്‍ത്തവം കാലത്തുണ്ടാകുന്ന കുറേയെറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും

Loading...

Leave a Reply

Your email address will not be published.

More News