Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
1. സോപ്പുകൾ
സോപ്പുകൾ ഒരിക്കലും കൈമാറി ഉപയോഗിക്കാൻ പാടില്ല . ഒരാൾ ഉപയോഗിച്ച സോപ്പ് മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അത് വഴി രോഗങ്ങൾ പകരാനിട വരും. സോപ്പുകൾ മിക്കപ്പോഴും നനഞ്ഞിരിക്കുന്നത് മൂലം അതിൽ ഫംഗസ്,ബാക്റ്റീരിയ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ചും സോപ്പ് വെയ്ക്കുന്നതിൻറെ അടി ഭാഗം എപ്പോഴും നനഞ്ഞിരിക്കും.
–

–
2. ചീർപ്പ്,മുടിയിൽ ഉപയോഗിക്കുന്ന ക്ലിപ്പ്, സ്ലൈഡ്
ഒരാൾ ഉപയോഗിച്ച ചീർപ്പ്,ക്ലിപ്പ് മറ്റ് തലയിൽ ഉപയോഗിക്കുന്ന ഒരു സാധനവും മറ്റൊരാൾ ഉപയോഗിക്കരുത്. ഇത്തരത്തിൽ മറ്റൊരാളുടെ സാധനം ഉപയോഗിച്ചാൽ അത് പേൻ,താരൻ, ചുണങ്ങ് എന്നിവ വ്യാപിപ്പിക്കുന്നതിന് കാരണമാകും.
–

–
3. സ്പ്രേ, ഡിയോട്രന്റ്
ശരീരത്തില്‍ നിന്നോ ശ്വാസത്തില്‍ നിന്നോ ഉണ്ടാകുന്ന ഗന്ധം അകറ്റാനോ മറച്ചുവയ്ക്കാനോ ഉപയോഗിക്കുന്ന വസ്തുക്കളാണ് സ്പ്രേ, ക്രീം, എയിറോസോള്‍ എന്നിവ. കക്ഷങ്ങളിലും ഭഗഭാഗത്തും കാണുന്ന അപോക്രൈന്‍ ഗ്രന്ഥികള്‍ സ്രവിക്കുന്ന കൊഴുത്ത വിയര്‍പ്പില്‍ നിന്നാണ് കൂടുതലായും ദുർഗന്ധമുണ്ടാകുന്നത്. ഹൈപോക്ലോറൈറ്റ്, ക്ലോര്‍ഹെക്സിഡീന്‍ തുടങ്ങിയ ക്ലോറിന്‍ സംയുക്തങ്ങളാണ് ബാക്ടീരിയങ്ങളെ നശിപ്പിക്കുന്നതിനായി ഗന്ധനാശിനികളില്‍ ചേര്‍ക്കുന്നത്.ഒരാൾ ഉപയോഗിച്ച ‘റോൾ-ഓണ്‍ ഡിയോഡ്രൻറുകൾ’ മറ്റൊരാൾ ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയകൾ പകരും.
–

–
4. മെയ്ക്കപ്പ് സാധനങ്ങൾ
ഒരാളുടെ മെയ്ക്കപ്പ് സാധനങ്ങൾ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. മസ്കാര,ലിപ്സ്റ്റിക് എന്നിവ പോലുള്ള സാധനങ്ങൾ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ഇവയിലൂടെ രോഗപ്പകർച്ചയുണ്ടാകാൻ സാധ്യത ഏറെയാണ്.
–

–
5.നെയിൽ കട്ടറുകൾ
പലപ്പോഴും ബ്യൂട്ടി പാർലറുകളിൽ ഒരാൾക്ക് ഉപയോഗിച്ച നെയിൽ കട്ടറുകളായിരിക്കും അടുത്തയാൾക്കും ഉപയോഗിക്കുക. നഖം മുറിക്കുമ്പോൾ എന്തായാലും നഖത്തിനൊപ്പം തൊലിയുടെ ഒരു ചെറിയ ഭാഗവും പോകും. ഇതിൻറെ ചെറിയ ഭാഗമെങ്കിലും കട്ടറിൽ പറ്റിപ്പിടിച്ചിരിക്കും. ഇതേ കട്ടർ ഉപയോഗിക്കുന്ന മറ്റൊരാൾക്ക് മുൻപ് ഉപയോഗിച്ചയാളുടെ നഖത്തിലുള്ള ബാക്ടീരിയകളും ഫംഗസുകളും അത് വഴി പകരാനിടവരും.
–

–
6.ഷേവിംഗ് സെറ്റ്, ബ്ലേഡ്
ഒരാൾ ഉപയോഗിച്ച ഷേവിംഗ് സെറ്റ് മറ്റൊരാൾ ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കൾ പകരാൻ സാദ്ധ്യതയുണ്ട്. ഷേവ് ചെയ്യുമ്പോൾ മുറിവുകൾ ഉണ്ടായാൽ വരുന്ന രക്തം കത്തിയിലുണ്ടാവുകയും അതുപയോഗിക്കുന്ന അടുത്തയാൾക്ക് ആ രക്തത്തിലെ വൈറസുകൾ പകരുകയും ചെയ്യും.
–

–
7. വെള്ളക്കുപ്പികൾ
ഒരാൾ ഉപയോഗിച്ച വെള്ളക്കുപ്പി മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അയാൾ വായയോട് ചേർത്താണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ ആ വെള്ളം കുടിക്കുന്ന മറ്റൊരാൾക്ക് ആദ്യം കുടിച്ചയാൾക്ക് ജലദോഷമോ തുമ്മലോ എന്തെങ്കിലും ഉണ്ടെങ്കിൽ അയാളുടെ ഉമിനീർ വഴി അടുത്തയാൾക്ക് പകരും.
–

–
8.കമ്മലുകൾ
ഒരാൾ ഉപയോഗിച്ച കമ്മൽ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. കാരണം കമ്മലിടുന്ന സമയം മുറിവോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ കമ്മലിൽ രക്തം പുരണ്ടിട്ടുണ്ടാകും. ഈ കമ്മൽ ഉപയോഗിക്കുന്ന അടുത്തയാൾക്ക് ഇതിലൂടെ വൈറസുകൾ പകരും.
–

–
9. ഇയർ ഫോണുകൾ
ബാക്റ്റീരിയ മൂലം ചെവിയിലുണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും കാരണം ഹെഡ്ഫോണുകളാണെന്ന് 2008 ലെ ഒരു പഠനം പറയുന്നു . ഒരാൾ ഉപയോഗിച്ച ഹെഡ്സെറ്റ് മറ്റൊരാൾ ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയ അടുത്തയാളിലേക്കും പകരും.
–

–
10.ആഹാര സാധനങ്ങൾ
കേക്ക്,ഹാംബർഗർ , തുടങ്ങിയവ പോലുള്ള ആഹാര സാധനങ്ങൾ ഒരാൾ കടിച്ചതിൻറെ ബാക്കി കഴിക്കാൻ പാടില്ല. ഉമിനീർ വഴി രോഗാണുക്കൾ പകരും.
–
Leave a Reply