Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാനലുകളിലെ ന്യൂസ് ബുള്ളറ്റിനുകളിലും മറ്റു പരിപാടികളിലുമൊക്കെ അതിഥികള്‍ വരുന്നത് സാധാരണമാണ്. എന്നാല്‍ വിളിക്കാത്ത, പ്രതീക്ഷിക്കാത്ത ഒരതിഥിയാണ് ചാനലില്‍ കയറി വരുന്നതെങ്കിലോ?തുര്‍ക്കിയിലെ ഒരു പ്രാദേശിക ചാനലിലെ മോര്‍ണിങ് ഷോയിലാണ് സംഭവം. ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോയിലേക്ക് ഒരു പൂച്ച കയറിവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യമൊക്കെ പൂച്ചയെ കാണാത്തമട്ടില്‍ നിന്നെങ്കിലും പൂച്ചയുടെ മട്ടും ഭാവവുമൊക്കെ കണ്ടതോടെ അവതാരകന്‍ ഒന്നമ്പരന്നു.അവതാരകന്റെ ടേബിളും ലാപ്പ്‌ടോപ്പും പൂച്ച കയ്യടക്കിയതോടെ പ്രൊഡ്യൂസര്‍മാര്‍ ഇടപെട്ടു. ആങ്കറിനെ ബുദ്ധിമുട്ടിക്കാതെ പിന്നീട് പ്രൊഡ്യൂസര്‍മാരാണ് ഷോ നിയന്ത്രിച്ചത്.
Leave a Reply