Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:18 am

Menu

Published on May 7, 2015 at 5:12 pm

നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധി കൂടുമെന്ന് പഠനം !

study-finds-we-think-better-on-our-feet

ഇരുന്നു പഠിക്കുന്ന കുട്ടികളേക്കാള്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുമെന്ന് പഠനം പറയുന്നു. ടെക്‌സസിലെ ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ പ്രൊഫസര്‍ മാര്‍ക്ക് ബെന്‍ഡന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ഗവേഷണ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് പബ്ലിക്ക് പ്രൊമോഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളിലുണ്ടാകുന്ന പൊണ്ണത്തടി, കൂടുതല്‍നേരം ഇരിക്കുന്നതുകൊണ്ട് നട്ടെല്ലിനുണ്ടാകുന്ന സമ്മര്‍ദ്ദം, എന്നിവയ്ക്കും നിന്ന് പഠിച്ചാൽ പരിഹാരം ഉണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. ഒരു വര്‍ഷം നീണ്ട ഗവേഷണത്തിത്തിനുശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന 300ഓളം കുട്ടികളിലായിരുന്നു ഗവേഷണം. ഇരുന്നു പഠിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് 12 ശതമാനംവരെ കര്‍മശേഷി കൂടുന്നതായും നിന്നു പഠിക്കുന്ന കുട്ടികള്‍ ക്ലാസിലെ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറയുന്നതായും ക്ലാസിലെ പരിപാടികള്‍ക്കെല്ലാം ഉത്സാഹത്തോടെ പങ്കെടുക്കുന്നതായും കണ്ടെത്തി. നിന്നു പഠിച്ചാലുള്ള ഗുണങ്ങള്‍ വിശശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ പഠിക്കാനായി കുട്ടികള്‍ക്ക് സ്റ്റാന്‍ഡിങ് ഡെസ്ക്ക് നല്‍കണമെന്നും ഇവർ നിര്‍ദേശിക്കുന്നു. ഉയരമുള്ള ഡെസ്‌കും ഇരിക്കാന്‍ സ്റ്റൂളും ഉള്‍പ്പെടുന്നതാണ് സ്റ്റാന്‍ഡിങ് ഡെസ്‌ക്. കുട്ടികള്‍ക്ക് എഴുന്നേറ്റുനിന്നു പഠിക്കാം, വേണമെങ്കില്‍ ഇടയ്ക്ക് സ്റ്റൂളില്‍ ഇരിക്കുകയും ചെയ്യാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News