Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:21 pm

Menu

Published on September 12, 2015 at 5:19 pm

ചിലവ് കുറഞ്ഞ ഇന്റീരിയർ ഡിസൈനിംഗ് നിങ്ങൾക്ക് തന്നെ ചെയ്യാം…!

style-your-home-interior

ക്രീയാത്മകമായിട്ട് വീടിന്റെ ഇന്റീരിയർ ഒന്ന് സ്വയം ഒരുക്കി നോക്കിയാലോ? മുറിക്ക് ഭംഗിനൽകുന്ന നിരവധിഘടകങ്ങൾ ഉണ്ട്,പെയിന്റിങ്, ഫർണിച്ചർ, കർട്ടൻ,ലൈറ്റിങ് എല്ലാം ചേർന്നാണ് വീടിനുൾ ഭാഗം ഭംഗിയാക്കുന്നത്. വീട്ടുകാർക്ക് എളുപ്പത്തിൽ ചിലവ് കുറച്ച് ഇന്റീരിയർ ഒരുക്കുവാൻ ഇതാ ചില ആശയങ്ങൾ

1. പൈൻകോൺ
പൈൻകോൺ കളർ നൂലുകൊണ്ട് അലങ്കരിച്ച് ഒരു ബൗളിൽ ലിവിങ്ങിലെ ടേബിളിൽ വച്ചു നോക്കു. ഡ്രൈഫ്ലവർ മേക്കിങ്ങും പരീക്ഷിക്കാവുന്നതാണ്. വീട്ടിൽ വരുന്ന അതിഥികൾ ഇതെവിടുന്നാണ് എന്ന് ചോദിക്കും. നിങ്ങൾക്കു തന്നെ വളരെ എളുപ്പമൊരുക്കാവുന്നതാണിത്.

2. സുഗന്ധദ്രവ്യങ്ങൾ
ഇഷ്ടമുള്ള സുഗന്ധദ്രവ്യങ്ങൾ ഒരു ബൗളിലാക്കി മേശപ്പുറത്ത് വയ്ക്കാം. മുല്ലപൂ, ജീരകം, നാരങ്ങ, ഓറഞ്ച്, റോസാപൂവിന്റെ ഇതൾ ഇവയൊക്കെ ഗ്ലാസ് പാത്രത്തിൽ നിറച്ച് നിങ്ങളുടെ സ്വീകരണമുറിയ്ക്ക് പുതുമ നൽകാം.

3. ചെറിയ ഇരിപ്പിടങ്ങൾ
സ്വീകരണമുറിയിൽ നിങ്ങൾ ഒരുക്കുന്ന ഇരിപ്പിടങ്ങളായാലോ…ഫോർമൽ സീറ്റിങ്ങിനൊപ്പം കോട്ടൺതുണിയ്ക്കുള്ളിൽ പഞ്ഞിനിറച്ചുള്ള ചെറിയ ഇരിപ്പിടങ്ങൾ ഒരുക്കുന്നതും നിങ്ങളുടെ ഇന്റീരിയറിനെ വ്യത്യസ്തമാക്കും.

4. കാലുവയ്ക്കാനൊരു പഞ്ഞിക്കെട്ട്സ്റ്റൂൾ ആയാലോ?‌
വീട്ടിൽ കാലു നീട്ടിയിരിക്കാൻ മിക്ക ആൾക്കാർക്കും ഇഷ്ടമാണ്. ഇതിനുവേണ്ടി കട്ടികുറഞ്ഞ മൃദുലമായ തുണിപൊതിഞ്ഞ് ഒരു ചെറിയ സ്റ്റുളിനെ മാറ്റിയെടുത്താലോ?

5. സുഗന്ധം പരത്തുന്ന ചെറിയ മെഴുകുതിരികൾ
ലിവിങ് ലൈവാക്കാൻ കാഴ്ചയുടെ വിസ്മയങ്ങൾക്കൊപ്പം അൽപം സുഗന്ധവും ആകട്ടെ. ടെറാക്കോട്ടയിൽ നിർമ്മിച്ച ചെറിയ തിരികൾ വീടിനുള്ളിൽ പ്രകാശം പരത്തട്ടെ. ഇതൊക്കെ വീട്ടിൽ എളുപ്പം ചെയ്യാവുന്നതാണ്. നിങ്ങളുടെ ആശയങ്ങളിൽ വിരിയുന്ന കാഴ്ചകൾ മറ്റുള്ളവർ പകർത്തട്ടെ…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News