Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പഞ്ചസാരയുടെ അളവ് കൂടുന്നത് പ്രമേഹം വർദ്ധിപ്പിക്കുക മാത്രമല്ല,രക്തസമ്മർദവും വർദ്ധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. രക്തസമ്മർദം വർദ്ധിപ്പിക്കുന്നതിൽ ഉപ്പിനേക്കാൾ കൂടുതൽ പങ്ക് പഞ്ചസാരയ്ക്കാണെന്ന് ഗവേഷകർ കണ്ടെത്തി. ന്യുയോർക്കിലെയും കൻസാസിലെയും ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് തലച്ചോറിലെ പ്രത്യേക മേഖലയെ ബാധിക്കുമെന്നും അത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഉപ്പിൻറെ അളവ് കൂടുന്നത് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുമെന്നും ബിപി വർദ്ധിപ്പിക്കുമെന്നുമുള്ള വിശ്വാസത്തെയാണ് ഡോ. ജയിംസ് ഡി നിക്കോളാന്റണിയോയുടെ നേതൃത്വത്തിലുള്ള പഠനം തെളിയിക്കുന്നത്. ഉപ്പും ബിപിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സമീപകാലത്തെ മറ്റൊരു പഠനവും തെളിയിച്ചിട്ടുണ്ട്.ഇദ്ദേഹം അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണറിപ്പോർട്ടിൽ ഉപ്പിനേക്കാൾ പഞ്ചസാരയാണ് അപകടകാരിയെന്ന് പറയുന്നു.അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പഞ്ചസാരയുടെ അമിത അളവ് രണ്ടാം തലമുറയുടെ പ്രമേഹത്തിനും, അമിത വണ്ണത്തിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ നിത്യജീവിതത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Leave a Reply