Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പഞ്ചസാര നമുക്കിടയിൽ ഒരിക്കലും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു.പഞ്ചസാരയുടെ ദോഷവശങ്ങളെ പറ്റി ഇതുവരെ ആരും ബോധാവാന്മാരായിട്ടില്ല.പഞ്ചസാര എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ഇതിൽ ചേർത്തിട്ടുണ്ടെന്നോ പലർക്കും അറിയില്ല. ഗാന്ധിജി പഞ്ചസാരയെ വെളുത്ത വിഷം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പഞ്ചസാര കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.ഇത് ആരോഗ്യത്തിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂ.
–

–
പഞ്ചസാര ഉണ്ടാക്കുന്നത് കരിമ്പിൽ നിന്നാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് എങ്ങനെയാണെന്ന് പലർക്കും അറിയില്ല. കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ് നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പദാർത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് പഞ്ചസാര.
–

–
കരിമ്പിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.എന്നാൽ പഞ്ചസാരയിൽ അന്നജം മാത്രമേയുള്ളൂ.പഞ്ചസാര പല്ലിനെ സാരമായി ബാധിക്കുന്നു.ഇത് പല്ലിൻറെ ഇനാമൽ നശിപ്പിക്കുകയും പോടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
–

–
പഞ്ചസാരയില്‍ നാരിൻറെ അംശം തീരെ ഇല്ലാത്തതിനാൽ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പഞ്ചസാരയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം കാർബോഹൈഡ്രേറ്റ് അടിഞ്ഞു കൂടി കൊഴുപ്പായി രൂപപ്പെട്ട് അമിതവണ്ണത്തിന് ഇടയാക്കുന്നു.
Leave a Reply