Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഡംബരത്തിൻറെ അവസാന വാക്കെന്ന പ്രയോഗം പോലും പണത്തിൻറെ മടിത്തട്ടിൽ കിടന്നുറങ്ങുന്ന ഈ കൊച്ചു രാജ്യത്തിൻറെ ഭരണാധികാരിയായ ബ്രൂണൈ സുൽത്താൻറെ കാര്യത്തിൽ തോറ്റുപോകും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിൻറെ മകൻറെ വിവാഹം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ? ബ്രൂണൈ സുത്താൻ ഹസ്സൻ അൽബുക്കിയുടെയും സലേഹ രാജ്ഞിയുടെയും ഇളയ മകനായ അബ്ദുൾ മാലിക്കിൻറെ വിവാഹം ഈ അടുത്ത ദിവസമായിരുന്നു കഴിഞ്ഞത്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന വിവാഹമായിരുന്നു അത്. ഐടി വിദഗ്ദയായ റാബിഅത്തുൽ അദവിയ്യയായിരുന്നു വധു. വിവാഹവേളയിൽ വധുവും വരനും അണിഞ്ഞ വസ്ത്രം കണ്ടാൽ ആരും തന്നെ അതിശയിച്ചു പോകും.
–

–
ബ്രൂണൈ കൊട്ടാരത്തിൽ വെച്ചായിരുന്നു വിവാഹം. വധുവും വരനും വിവാഹ വേളയിൽ വജ്രം പതിച്ച സ്വർണ്ണത്തിൽ തുന്നിയ പരമ്പരാഗത വേഷമായിരുന്നു ധരിച്ചിരുന്നത്. വധുവായ റാബിയ ആറ് വലിയ മരതക കല്ലുകൾ പതിച്ച കിരീടമായിരുന്നു ധരിച്ചിരുന്നത്. അതിന് മുന്തിരിയുടെ ആകൃതിയായിരുന്നു. മരതകം കൊളുത്തിയ ഒരു വജ്രമാലയും വധു ധരിച്ചിരുന്നു. മാത്രമല്ല വധുവിൻറെ ചെരിപ്പുകളാണെങ്കിൽ സ്വരോസ്കി ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. റാബിയയുടെ കൈയ്യിലെ പൂച്ചെണ്ട് രത്നങ്ങൾ കൊണ്ട് നിർമ്മിച്ചവ ആയിരുന്നു. വധൂവരന്മാർക്ക് ഇരിക്കാനുള്ള കസേര വരെ രത്നം പതിച്ചവയായിരുന്നു. ബ്രൂണൈ സുൽത്താന് മൂന്ന് ഭാര്യമാരിൽ നിന്നായി അഞ്ച് ആണ്‍ മക്കളും ഏഴ് പെണ്‍ മക്കളുമടക്കം 12 മക്കളുണ്ട്. ഇതിൽ ഇപ്പോഴത്തെ രാജ്ഞിയായ സലേഹയുടെ മകനാണ് അബ്ദുൾ മാലിക്. പന്ത്രണ്ട് മക്കളിൽ ആറാമത്തെ ആളാണ് അബ്ദുൾ മാലിക്. 11 ദിവസമായിരുന്നു വിവാഹച്ചടങ്ങുകൾ. 1788 മുറികളുള്ള ഇസ്താന നൂറൽ ഇമാൻ കൊട്ടാരത്തിലായിരുന്നു വിവാഹ വേദി. പരമ്പരാഗത ചടങ്ങുകൾക്ക് ശേഷം നടന്ന ആർഭാടപൂർണ്ണമായ വിരുന്നു സൽക്കാരത്തിൽ 5000 ത്തിലധികം അതിഥികൾ പങ്കെടുത്തു.
–

–

–

–

–

–

–

–

–

–

–
Leave a Reply