Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേനല്‍ക്കാലം ഭക്ഷണ കാര്യങ്ങളുലും മറ്റും ശ്രദ്ധവേണ്ട കാലമാണ്. ചുട്ടുപൊള്ളുന്ന ചൂടാണ്, പക്ഷേ ഉള്ളു തണുപ്പിക്കാന്‍ നേരെ ഫ്രിജിനു മുന്നിലേക്കു ഓടരുത്. ഐസ് ഇട്ട വെള്ളവും തണുപ്പിച്ച ആഹാരസാധനങ്ങളും ചൂടുകാലത്ത് ഒഴിവാക്കേണ്ടവയാണ്.
ചൂടിനെ ചെറുക്കാന്‍ തണുപ്പിച്ച ആഹാരമല്ല, തണുപ്പ് ഘടകങ്ങളുള്ള ആഹാരമാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ദാഹം ചെറുക്കാന്‍ ഉത്തമം തിളപ്പിച്ചാറ്റിയ വെള്ളം തന്നെ. രാമച്ചം, നന്നാറി എന്നിവയുടെ വേരിട്ടു തിളിപ്പിച്ച വെള്ളമാണെങ്കില്‍ ബഹുകേമം. രാമച്ചവും നന്നാറിയും ശീതീകരണഘടകങ്ങളുള്ളവയാണ്. കരിക്കിന്‍ വെള്ളം, പാല്‍ എന്നിവയും കുടിക്കാവുന്നതാണ്.
ചായയും കാപ്പിയും ഒഴിവാക്കുകയാണ് നല്ലത്. ചായ നിര്‍ബന്ധമാണെങ്കില്‍ ഹെര്‍ബല്‍ ടീ തയാറാക്കാം. മിന്റ് ഇലകളിട്ടു തയാറാക്കിയ ചായ രുചിച്ചു നോക്കൂ.
തണ്ണിമത്തന്‍, മാങ്ങ തുടങ്ങിയ പഴങ്ങളും വേനലില്‍ കഴിക്കാന്‍ നല്ലതാണ്. ധാരാളം ജലാംശമടങ്ങിയിട്ടുള്ളവയാണിവ.
വെള്ളമോ ജ്യൂസോ കുടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഇടവേളകളില്‍ സാലഡുകളോ പഴങ്ങളോ കഴിക്കുന്നതും. വേവിച്ച/ ആവി കയറ്റിയ പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ് എന്നിവ കഴിയ്ക്കാം.
വേനലില്‍ പാലും പാലുല്‍പ്പന്നങ്ങളും നല്ലതാണെങ്കിലും തൈരും ചീസും വേണ്ട. ചൂടിനെ വെല്ലാന്‍ മികച്ചത് സംഭാരം/ മോരു വെള്ളം തന്നെ. ഉച്ചയ്ക്ക് നിര്‍ബന്ധമെങ്കില്‍ അല്‍പം തൈര് കഴിയ്ക്കാം, പക്ഷേ രാത്രിയില്‍ അരുത്.
ചിക്കന്‍ ഏറെ പ്രിയമാണെങ്കിലും ചൂടുകാലത്ത് ഒഴിവാക്കാം. അതുപോലെ തന്നെ മറ്റു മാസാംഹാരങ്ങളും. ഷെല്‍ ഫിഷ് ഇനത്തിലുള്ള ചെമ്മീന്‍, ഞണ്ട്, കക്ക എന്നിവയും ചൂടുണ്ടാക്കുന്നവയാണ്. മീനുകളിലാണെങ്കില്‍ അയല, സ്രാവ്, കൂരി എന്നിവയും വേണ്ടെന്നു വയ്ക്കാം.
Leave a Reply