Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ആഴ്ച ഉഗ്ര സ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിൻറെ പ്രത്യാഘാതം ഇന്നോ നാളെയോ വമ്പൻ സൗരക്കാറ്റ് ഭൂമിയിൽ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരും. ഇതോടനുനുബന്ധിച്ച് ലോകം മുഴുവനും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും ഉണ്ട്. സൗരക്കാറ്റില്‍ നിന്നുമുള്ള ചാര്‍ജ്ഡ് മാഗ്നറ്റിക് പാര്‍ട്ടിക്കിളുകള്‍ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍ എന്നിവയെ സാരമായി ബാധിച്ചേക്കും. കഴിഞ്ഞ ആഴ്ച സൂര്യൻറെ അന്തരീക്ഷത്തിലുണ്ടായ ആളിക്കത്തലും സ്ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. കമേഴ്സ്യല്‍ ഫ്ലൈറ്റുകള്‍, ജിപിഎസ് സിസ്റ്റം എന്നിവയ്ക്ക് സൗരക്കാറ്റുകളില്‍ നിന്നും വന്‍ ഭീഷണിയുണ്ടാകും. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നത്. ഓരോ വര്‍ഷവും മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമുണ്ടാകുന്ന തുല്യദിനരാത്രകാലത്തോടനുബന്ധിച്ചാണ് ഇത്തരം കീറലുകൾ ഉണ്ടാകുന്നതെന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ വിശ്വാസം.
Leave a Reply