Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശാസ്ത്ര പ്രകാരം 152 വര്‍ഷങ്ങള്‍ക്കിടെ നടക്കുന്നതാണ് സൂപ്പര്‍മൂണ്‍ -ബ്ലൂമൂണ്‍-ബ്ലഡ് മൂണ്‍ എന്നിവ ഒരുമിച്ച് വരുന്ന പ്രതിഭാസം. ഒരു പ്രത്യേക കാലയളവിലാണ് ചന്ദ്രന്‍ ഇത്തരം വിശേഷണങ്ങളുള്ള മൂണായി മാറുന്നത്. ഈ അപൂര്‍വ പ്രതിഭാസം നടക്കാന്‍ പോകുന്നത് ഈ ജനുവരി 31നാണ്.
ഇന്ത്യന്‍ സമയം വൈകിട്ട് 05.18ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാത്രി 08.43ന് സമ്പൂര്‍ണമാകും. ഈ പ്രതിഭാസം ഭൂമിയില്‍ പല മാറ്റത്തിനും കാരണമാകുമെന്നാണ് പറയപ്പെടുന്നത്. ആളുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഈ ഫുള്‍ മൂണ്‍ അഥവാ പൂര്‍ണ ചന്ദ്രന് കുട്ടികളുമായി ചില ബന്ധങ്ങളുണ്ടെന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഫുള്‍മൂണും കുട്ടികളുമായുള്ള ബന്ധത്തെ കുറിച്ച് കാനഡയിലെ ഈസ്റ്റേണ്‍ ഒണ്‍ടാറിയോ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു.
ഫുള്‍ മൂണ്‍ പലതരത്തിലും മനുഷ്യനെയും അവന്റെ സ്വഭാവത്തെയും സ്വാധീനിക്കുന്നതായി പറയാറുണ്ട്. എന്നാല്‍ ശാസ്ത്രീയമായ കണ്ടെത്തല്‍ ഇതാദ്യമാണ്.
ഒന്‍പതിനും പതിനൊന്നിനും ഇടയിലുള്ള 5,800 കുട്ടികളിലാണ് ഈ പഠനം നടത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, ബ്രസീല്‍, കാനഡ, ചൈന, കൊളംബിയ, ഫിന്‍ലന്‍ഡ്, കെനിയ, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, യു കെ, യു എസ് തുടങ്ങി 12 രാജ്യങ്ങളിലെ കുട്ടികളാണ് പഠനത്തിന് വിധേയരായത്.
പൊതുവെ ഫുള്‍മൂണ്‍ ദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം കുറയുന്നതായി വിവിധ രാജ്യങ്ങളിലെ കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ചന്ദ്രഗ്രഹണ സമയത്ത് കുട്ടികള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നതായും കാലാകാലങ്ങളായി പറയപ്പെടുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് ഫുള്‍മൂണ്‍ ദിവസങ്ങളില്‍ ഇങ്ങനെ കുട്ടികളുടെ ഉറക്കസമയത്തില്‍ വ്യത്യാസം വരുന്നതെന്ന് കണ്ടെത്താനായില്ല. കുട്ടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊന്നും യാതൊരു കുഴപ്പങ്ങളും കണ്ടെത്തിയുമില്ല.
ഫുള്‍മൂണിന്റെ അമിത പ്രകാശമാകാം കുട്ടികളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതെന്ന നിഗമനത്തിലാണിവര്‍ അവസാനം ചെന്നെത്തിയത്. എന്നാല്‍ ആര്‍ട്ടിഫിഷ്യലായ ധാരാളം പ്രകാശങ്ങള്‍ ഉള്ള ഈ കാലത്ത് ഈ നിഗമനം വിശ്വസനീയവുമല്ല. ഫുള്‍മൂണും മനുഷ്യശരീവുമായുള്ള ആ നിഗൂഢ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
Leave a Reply