Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:09 am

Menu

Published on March 19, 2015 at 5:46 pm

ടാറ്റൂ‍ ചെയ്യുന്നവർ അറിയാൻ..!!

taking-care-of-your-new-tattoo

ടാറ്റൂ‍ പതിക്കുക എന്നത് ഇന്ന് പുതുതലമുറയുടെ ഫാഷനായി മാറിയിരിക്കുകയാണ്‌ . പുരാതനകാലം മുതല്‍ ഇത്‌ പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ചെറുപ്പക്കാരുടെ ഇടയില്‍ ഇത്‌ ഒരു ഫാഷന്‍ തരംഗമായത്‌ അടുത്തിടെയാണ്‌. പുരുഷന്‍മാര്‍ മാത്രമല്ല സ്തീകളും ഇന്ന് ടാറ്റുവിന്‍റെ ആരാധകരാണ്. ഓരോരുത്തരുംഅവർക്കിഷ്ടപ്പെടുന്ന വിഷയങ്ങളാണ് ടാറ്റൂ ആയി പതിക്കാറുള്ളത്. കൈത്തണ്ടയില്‍, നെഞ്ചില്‍,പുറത്ത് എന്നുവേണ്ട ശരീരത്തിന്റെ വിവിധ ഭാഗങ്ങളിളായാണ് ടാറ്റൂ പതിക്കാറുള്ളത്. വളരെ അധികം കരുതലോടെ ചെയ്യേണ്ട ഒരു കാര്യമാണ് ഇത്.ടാറ്റൂ പതിച്ച് കഴിഞ്ഞതിന് ശേഷവും ഈ കരുതലൊക്കെ ആവശ്യമാണ്.എന്തൊക്കെയാണ് അവ എന്ന് നോക്കാം..

 

ടാറ്റൂ വിദഗ്ദന്റെ നിർദേശങ്ങൾ കേൾക്കുക 

ആദ്യമായി ടാറ്റൂ പതിക്കുന്നതിന് വൈദഗ്ദ്ധ്യം നേടിയ ഒരാളെ വേണം തെരഞ്ഞെടുക്കാൻ. അയാൾ പറയുന്ന നിദ്ദേശങ്ങൾക്കനുസരിച്ച് മാത്രമായിരിക്കണം നിങ്ങൾ ചെയ്യേണ്ടത്.ഓരോ ടാറ്റൂ വിദഗ്ദനും വ്യത്യസ്ഥ നിർദ്ദേശങ്ങളായിരിക്കും ഉണ്ടാകുക.അതുകൊണ്ട് നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ട ആവശ്യമില്ല. കാരാണം എത്രയോ വർഷത്തെ അനുഭവപാടവമായിരിക്കും ഇക്കാര്യത്തിൽ അവർക്കുണ്ടാകുക.നിങ്ങൾ അവരെ അനുസരിക്കുക മാത്രം ചെയ്‌താൽ മതിയാകും.

 

Listen to your tattoo artist

 

ബന്റെജ് ശ്രദ്ധയോടെ അഴിച്ചുമാറ്റുക

വിദഗ്ദന്റെ നിർദേശം അനുസരിച്ച് മാത്രം ബന്റെജ് അഴിച്ചുമാറ്റുക. 4 മുതൽ ആറുമണിക്കൂർ നേരത്തേക്ക് ബന്റെജ് കെട്ടിവയ്ക്കണമെന്നാണ് അധിക വിദഗ്ദരും അഭിപ്രയപ്പെടാറുള്ളത്. എന്നാലും 2 മണിക്കൂർ കാഴിഞ്ഞ് മാറ്റുന്നതായിരിക്കും നല്ലത്.

remove

ടാറ്റൂ ചെയ്ത ഭാഗം  കഴുകുക

സാധാരണയായി വിദഗ്ദർ നിർദേശിക്കാറുള്ളത് ഇളം ചൂടു വെള്ളവും ആന്റി ബാക്ടീരിയൽ സോപ്പും ഉപയോഗിച്ച് കഴികാനാണ്.കഴുകുന്നതിന്റെ കൂടെ ടാറ്റൂ പതിച്ച ഭാഗത്ത് മെല്ലെ ഉരതുക വേണം.ഇങ്ങനെ ചെയ്യുന്നത് ആ ഭാഗത്ത് രക്തയോട്ടം തുടരാൻ സഹായകമാകും.ഒരിക്കലും പൈപ്പിൽ നിന്ന് നേരിട്ട് വെള്ളമുപയോഗിച്ച് കഴുകരുത്.ടാറ്റൂ പതിച്ച ഭാഗത്ത് കൈ ഉപയോഗിച്ച മാത്രം കഴുകുക. അതിനുശേഷം ആ ഭാഗത്ത് ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുകയാണ്.ഒരിക്കലും ഉപയോഗിച്ചു കഴിഞ്ഞ തുണിയോ പഞ്ഞിയോ കൊണ്ട് തുടയ്ക്കരുത്.

tattoo washing

ടാറ്റൂ ചെയ്ത  ഭാഗം ഉണക്കി എടുക്കുക

പേപ്പർ ടവ്വൽ ഉപയോഗിച്ച് മെല്ലെ ടാറ്റൂ ചെയ്ത ഭാഗം ഉണക്കി സൂക്ഷിക്കുക.ഒരിക്കലും അമർത്തി ഉരസരുത്.ഇത് പിന്നീട് ബാക്ടീരിയ അലർജി ഉണ്ടാക്കും.20 മിനിട്ട് നേരമെങ്കിലും ഇങ്ങനെ ചെയ്യണം. എന്നിട്ട് ജലാംശം പൂർണമായും നഷ്ടപ്പെട്ടു എന്ന് ഉറപ്പ് വരുത്തുക.

tattoo-air-dry

ഓയിൽ മെന്റ് പുരട്ടുക

ടാറ്റൂ ചെയ്ത ഭാഗത്ത് ജലാംശം പൂർണമായും നഷ്ടപ്പെട്ടു എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഓയിൽ മെന്റ് പുരട്ടുക. ഇത് ടാറ്റോയ്ക്ക് കൂടുതൽ തിളക്കവും മിനുസവും നൽകും. ഓയിൽമെന്റിൻറെ അളവ് ഒരിക്കലും കൂടരുത്.ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.ടാറ്റൂ ചെയ്ത് കഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് ദിവസം വരെ കഴിയുന്നതും ഇങ്ങനെ ചെയ്യുക.ഒരിക്കലും പെട്രോളിയം ജെല്ലി ഉള്ള ഓയിൽ മെന്റുകൾ പുരട്ടരുത്.പ്രത്യേകിച്ച് വാസിലിൻ പോലുള്ളവ.ഇവ ഇപയോഗിക്കുകന്നത് ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും.

apply oilment
ടാറ്റൂ ചെയ്ത ഭാഗം  കഴുകുകയും ഉണക്കുകയും ചെയ്യുക
ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് ടാറ്റൂ ചെയ്ത ഭാഗം കഴുകുകയും ഉണക്കുകയും ചെയ്യുക.ടാറ്റോ യുടെ വലിപ്പവും തരവും അനുസരിച്ച് ആഴച്ചയിൽ 3 മുതൽ 6 പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യണം.ടാറ്റൂ ചെയ്തത് പൂർണമായും ശരിയാകണമെങ്കിൽ 2 ആഴച്ചയെങ്കിലും സമയമെടുക്കും. ഈ അവസരങ്ങളിൽ സൂര്യപ്രകാശം കാണിക്കാനോ വായു കൊള്ളാനോ അനുവദിക്കരുത്. ശരിയായ ശ്രദ്ധയും പരിചരണവും നിങ്ങൾ കൊടുക്കുകയാണെങ്കിൽ 6 ആഴച്ചകൾക്കകം ടാറ്റൂ ചെയ്ത ഫലം കാണാൻ സാധിക്കും എന്നകാര്യം തീർച്ചയാണ്.

tatoo
ടാറ്റൂ ചെയ്ത ശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ടാറ്റൂ ഉണങ്ങുന്നതുവരെ സിമിഗ് പൂളിലോ ,കടലിലോ , ബാത്ത് ടബ്ബിലോ പോകരുത് .ഒന്നാമത്തെ കാര്യം ടാറ്റൂ ചെയ്ത വെള്ളം കയറി പെയിന്റ് ഇളകി നിങ്ങളുടെ സ്കിന്നിലേക്ക് വ്യാപിക്കാൻ കാരണമാകും.രണ്ടാമത്തെ കാര്യം ഇവിടെങ്ങളിൽ പെടിയുടെയും ബാക്ടീരിയയുടെയും കെമിക്കലുകളുടെയും ആക്രമം ഉണ്ടാകും.ഇത് ടാറ്റൂ ചെയ്ത ഭാഗത്ത് ഫംഗസ് ഉണ്ടാക്കുകയും ചെയ്യും.

sunscreen-back
ടാറ്റൂ ഉണങ്ങുന്നതുവരെ സൂര്യപ്രകാശം കാണിക്കരുത്.സൂര്യപ്രകാശത്തിലെ അപകടകാരികാളായ രശ്മികൾ പതിക്കുന്നത് സ്കിനിന് ദോഷകരമായി ബാധിക്കും.അതുകൊണ്ട് കഴിയുന്നതും 3 മുതൽ 4 ആഴ്ച്ച വരെ എങ്കിലും സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കുക.ടാറ്റൂ ചെയ്തഭാഗം പൊതിഞ്ഞ് കെട്ടി കൊണ്ട് നടക്കുക.

tattoowomanin

ടാറ്റൂ ചെയ്ത ഭാഗത്ത് ഉരതുകയോ  നുള്ളി നോക്കുകയോകയോ ചെയ്യരുത് . ഇങ്ങനെ ചെയ്യുന്നത് വിപരീത ഫലമായിരിക്കും നിങ്ങൾക്ക് ഉണ്ടാക്കുക.

scrub

ടാറ്റൂ ചെയ്തത് കൈയ്യിലെ ജോയിന്ടുകളുടെ ഇടയിലാനെങ്കിൽ ആ ഭാഗം ഉപയോഗിച്ച് എന്തെങ്കിലും ഭാരം എടുക്കുകയാണെങ്കിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സമയത്ത് ജോയിന്റുകൾ കൂടി ചേരുമ്പോൾ ആ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.ഈ സാഹചര്യം ഒഴിവാക്കുന്നതായിരിക്കും നല്ലത്.

Avoid-working-out

ടാറ്റൂ ചെയ്ത ഭാഗത്ത് നീരോ വീക്കമോ അനുഭവപ്പെട്ടാൽ അത് എത്രയും പെട്ടെന്ന് മാറ്റി എടുക്കുക. ടാറ്റൂ ചെയ്ത പാദങ്ങളിലോ കണങ്കാലിലോഏറെ നേരം നിൽക്കുകയോ നടക്കുകയോ ചെയ്യുന്നത് മൂലം ആണ് സാധാരണയായി ഇങ്ങനെ കാണാറുള്ളത്.കിഴികെട്ടിയോ ഐസ് പാക്ക് ഉപയോഗിച്ചോ വീക്കം മാറ്റിയെടുക്കാവുന്നതാണ്.

swelling

Loading...

Comments are closed.

More News