Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:04 am

Menu

Published on February 22, 2014 at 1:37 pm

വാട്സ്ആപ്പിനും, ടെലഗ്രാമിനും പിറകെ മൊബൈല്‍ മെസ്സേജിംഗ് ലോകം കീഴടക്കാൻ ടോക്‌റേ വരുന്നു…!!!

talkray-new-mobile-android-appication

ലണ്ടന്‍: മൊബൈല്‍ കോളിംഗ് വാട്ട്‌സ് ആപ്പിനും ടെലഗ്രാമിനും വെല്ലുവിളിയുമായി പുതിയ ആപ്പ്. ‘ടോക്‌റേ’  എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് മറ്റെല്ലാ മുന്‍നിര ആപ്ലിക്കേഷനുകളേയും പിന്‍തള്ളി ഇപ്പോള്‍ താരമായി മാറിക്കൊണ്ടിരിക്കുന്നത്. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര മൊബൈല്‍ അധിഷ്ഠിത സേവന ദാതാക്കളെക്കാള്‍ മികച്ച സേവനം ടോക്‌റേയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അണിയറക്കാരുടെ അവകാശവാദം. വ്യക്തതയേറിയ വോയിസ് കോളിംഗ് സൗകര്യം, കോണ്‍ഫറന്‍സ് കോളിംഗ് എന്നിവയാണ് ടോക്‌റേ നല്‍കുന്ന വ്യത്യസ്തമായ സേവനങ്ങള്‍.ഗള്‍ഫ് രാജ്യങ്ങളാണ് ഇപ്പോള്‍ ടോക്‌റേയുടെ ഉപയോഗം കൂടിയ സ്ഥലം. ഗള്‍ഫില്‍ മാത്രം ഇതിനകം 10 ലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് കോണ്‍ഫറന്‍സില്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിൻറെ പ്രധാന സവിശേഷത.വാട്ട്‌സ് ആപ്പിലെ പോലെ ശബ്ദ സന്ദേശങ്ങള്‍ അയക്കാനും ഇതിലൂടെ കഴിയും. അടുത്തിടെ എത്തിയ ടെലഗ്രാമില്‍ ഈ സംവിധാനം ഇല്ലാത്തതിനാല്‍ അതിന്റ പ്രചാരത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. ആ സ്ഥാനത്ത് ടോക്‌റെ ചരിത്രം സൃഷ്ടിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News