Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളാണ് ഓട്ടോമൊബൈലി ലംബോർഗിനി. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനി കാറുകൾ മാത്രമല്ല ഇ പ്പോൾ ഫോണും പുറത്തിറക്കിയിരിക്കയാണ്. അവരുടെ ഏറ്റവും പുതിയ മോഡലായ ടൗരി 88 ആണ് പുറത്തിറക്കിയിട്ടുള്ളത്. ലംബോര്‍ഗിനി കാറിന്റെ വില പോലെ തന്നെയാണ് ലംബോര്‍ഗിനി ടോറിനോ 88 ടോറി ഫോണിന്റെ വിലയും. 6000 യു.എസ് ഡോളറാണ്(ഏകദേശം മൂന്നേ മുക്കാൽ ലക്ഷം) ഈ ഫോണിൻറെ വില. 5 ഇഞ്ച് ഡിസ്‌പ്ലേ,2.3 ജിഗാ ഹെഡ്‌സ് പ്രൊസസ്സര്‍,20 എം.പി ക്യാമറ, 8 എം.പി മുന്‍ ക്യാമറ, 3 ജിബി റാം,3400 ബാറ്ററി എന്നിവയാണ് ഈ ഫോണിൻറെ പ്രത്യേകതകൾ. 1947 പീസുകള്‍ മാത്രമാണ് പുറത്തിറക്കുന്നത്. മൂന്ന് കളറുകളില്‍ ഫോണ്‍ ലഭിക്കും. ഉയര്‍ന്ന നിലവാരമുള്ള സ്റ്റീലും ലെതറും ഉപയോഗിച്ചാണ് ഫോണിന്റെ നിര്‍മ്മാണം. ലംബോര്‍ഗിനി കമ്പനിയുടെ മുതലാളിയായ ഫെറൂക്കോ ലംബോര്‍ഗിനിയുടെ മകന്റെ പേരാണ് ഫോണിനിട്ടിരിക്കുന്നത്.
Leave a Reply