Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:50 pm

Menu

Published on September 26, 2017 at 2:13 pm

കൊച്ചിയില്‍ ടാക്സി ഡ്രൈവറെ ഉപദ്രവിച്ച് അടിവസ്ത്രം വലിച്ചൂരിയ സ്ത്രീകൾ നിസ്സാരക്കാരല്ല

taxi-driver-case-kochin

കൊച്ചിയില്‍ പട്ടാപ്പകല്‍ ടാക്‌സി ഡ്രൈവറെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചതായിരുന്നു. ഡ്രൈവറുടെ അടിവസ്ത്രം വരെ വലിച്ചൂരും വിധം മര്‍ദ്ധിക്കുകയും അപമാനിക്കുകയും ചെയ്ത ഈ സ്ത്രീകള്‍ ഇതൊന്നും പോരാഞ്ഞിട്ട് ഇവരെ അപമാനിക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞു ഇപ്പോഴിതാ ഈ ഡ്രൈവര്‍ക്കെതിരെ കേസും കൊടുത്തിരിക്കുന്നു.

യുബര്‍ ടാക്‌സി ഡ്രൈവറായ ഷഫീഖിനെ ആക്രമിച്ച ഈ ഏയ്ഞ്ചല്‍, ക്ലാര ഷിബിന്‍ കുമാര്‍, ഷീജ എം അഫ്സല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എന്നിവര്‍ക്കെതിരെ വേറെയും പല ആരോപണങ്ങള്‍ ഇതിനും മുമ്പ് ഉണ്ടായിട്ടുണ്ട്. ഈ സ്ത്രീകള്‍ സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതും.

കരിങ്കല്ലുകൊണ്ട് തന്നെ തലയ്ക്കടിക്കുകയും നിലത്തിട്ട് ആഞ്ഞു ചവിട്ടുകയും ചെയ്ത ശേഷം അടിവസ്ത്രം വലിച്ചൂരി നഗരമധ്യമത്തില്‍ നിര്‍ത്തി എന്നാണ് ഡ്രൈവര്‍ ഷഫീഖ് പറയുന്നത്. അടിവസ്ത്രം പോലും ഇല്ലാതെ ഇയാള്‍ അനുഭവിച്ച മാനസിക വിഷമം ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റും. തന്റെ മാനസിക വേദനക്കും ശാരീരിക വേദനക്കും ആര് സമാധാനം പറയും എന്ന്കൂടി ഷഫീക്ക് ചോദിക്കുന്നു.

മാനിസകമായും ശാരീരികമായും ഇത്രയുമധികം ആ സ്ത്രീകള്‍ കാരണം താന്‍ വേദനിക്കപ്പെട്ടിട്ടും ഇപ്പോഴിതാ തനിക്കെതിരെ അവര്‍ കേസ് കൊടുത്തതായി അറിയാന്‍ കഴിയുന്നുവെന്ന് പറഞ്ഞ ഷഫീക്ക് താന്‍ ഒരു പുരുഷന്‍ ആയത് കാരണമാണോ ഈ ഗതി വന്നതെന്നും ചോദിക്കുന്നു.

എറണാകുളം ഷേണായിസില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് പോകാനായി ഷിനോജ് എന്നൊരാള്‍ വിളിച്ച യൂബര്‍ ടാക്‌സിയില്‍ ഇടയ്ക്ക് വെച്ച് ഈ മൂന്നു സ്ത്രീകള്‍ കയറുകയായിരുന്നു. ഷിനോജ് മുന്‍ഭാഗത്തേക്ക് മാറിയിരുന്നെങ്കിലും അയാളെ വണ്ടിയില്‍ നിന്നും ഇറക്കി വിടണമെന്ന് ഈ മൂന്നു സ്ത്രീകളും വാശി പിടിക്കുകയായിരുന്നു.

ഇതിനു ഡ്രൈവര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മൂന്നു സ്ത്രീകളും കൂടെ ഡ്രൈവറെ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നു. സംഭവം തുടക്കം മുതല്‍ അവസാനം വരെ കണ്ട ആളായ യാത്രക്കാരനായ ഷിനോജ് പറയുന്നതും ഈ സ്ത്രീകളുടെ അക്രമത്തെ കുറിച്ചാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News