Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:41 pm

Menu

Published on August 8, 2015 at 12:05 pm

ഗൂഗിൾ, സ്കൈപ്, യാഹൂ…. പേരിനു പിന്നിലെ നിങ്ങളറിയാത്ത കഥകൾ

technology-newsunknown-story-of-tech-giants

ഗൂഗിൾ, ആമസോൺ, സ്കൈപ്, യാഹൂ തുടങ്ങിയ പേരുകൾ പരിചായമില്ലാത്തവർ ഇന്ന് നമുക്കിടയിൽ ഉണ്ടോ എന്നുപോലും സംശയമാണ്. ഈ കമ്പനികളുടെ ഉൽപന്നങ്ങൾ ദിവസേന ഉപയോഗിക്കുന്നവരാണ് നാമോരോരുത്തരും. പക്ഷേ ഈ പേരുകൾക്കു പിന്നിൽ അധികമാരുമറിയാത്ത കഥയും ആ പേരിനൊരു അർഥവുമുണ്ടെന്ന് എത്ര പേർക്കറിയാം. ഇതാ ഏതാനും ചില പ്രമുഖ ടെക്നോളജി‍യുമായി ബന്ധപ്പെട്ട കമ്പനികളുടെ പേരും അവയുടെ പേരിനു പിന്നിലെ കഥകളും.

ഗൂഗിൾ
ഇന്റർനെറ്റ് സേവനദാതാക്കളിൽ പ്രമുഖരായ ഗൂഗിള്‍ തങ്ങളുടെ പേർ സ്വീകരിച്ചിരിക്കുന്നത് ഗൂഗോൾ (‘Googol’) എന്ന വാക്കില്‍ നിന്നാണ്. ഒന്ന് എന്ന സംഖ്യയുടെ പിന്നിലായി 100 പൂജ്യം ചേർത്താൽ ലഭിക്കുന്ന സംഖ്യയാണ് ഗൂഗോൾ.

സ്കൈപ്
സ്കൈ പിയർ-ടു-പിയർ എന്നായിരുന്നു സ്കൈപ്പിന്റെ ആദ്യ പേര്. സുഹൃത്തുക്കളെ ആകാശത്തിനു കീഴിൽ ബന്ധിപ്പിക്കുന്ന എന്ന അർത്ഥമായിരുന്നു ഇതിന്‍റെ ആദ്യ പേരിന് ഉണ്ടായിരുന്നത്. (പിയർ എന്നാൽ സുഹൃത്ത് എന്നർത്ഥം.) പിന്നീട് ഇതു ലോപിച്ച് സ്കൈപർ എന്നായും, വീണ്ടും ലോപിച്ചു സ്കൈപ് എന്നായും പേരുമാറ്റം സംഭവിച്ചു.

ആമസോൺ
ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യാക്ഷരമായ എ -യിൽ തുടങ്ങുന്ന കമ്പനി തുടങ്ങണമെന്നായിരുന്നു ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിന്റെ ആഗ്രഹം. എ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ആമസോൺ എന്ന പേരിലെത്തിചേർന്നത് ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വലിയ നദിയുടെ പേരു സ്വീകരിക്കുന്നതിലൂടെ തന്റെ വ്യവസായവും വലുതാകുമെന്നും ജെഫ് ബെസോസ് കണക്കു കൂട്ടി. എന്തായാലും ജെഫിന്റെ കണക്കു കൂട്ടലുകൾ കാര്യമായി പിഴച്ചിട്ടില്ല എന്നു വേണം കരുതാൻ.

യാഹൂ
യെറ്റ് അനദര്‍ ഹയരാർക്കിക്കൽ ഒഫീഷ്യസ് ഒറക്കിള്‍ (Yet Another Hierrachical Officious Oracle) എന്ന വാക്കുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് യാഹൂ എന്ന പേരു നൽകിയിരിക്കുന്നത്. ജോനാഥൻ സ്വിഫ്റ്റിന്റെ ലോകപ്രശസ്ത നോവലായ ഗള്ളിവേഴ്സ് ട്രാവൽസ് -ൽ പ്രതിപാദിച്ചിരിക്കുന്ന ഒരു സാങ്കൽപിക ജന്തുവിന്റെ പേരും ഗൂഗിൾ എന്നാണ്.

സോണി
ശബ്ദത്തിന്റെ ലാറ്റിൻ പദമായ സോണസ് (Sonus) -ൽ നിന്നാണ് സോണി എന്ന പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. 1950-കളിൽ ജപ്പാനിലെ മിടുക്കരായ ചെറുപ്പക്കാരെ അഭിസംബോധന ചെയ്യാനുപയോഗിച്ചിരുന്ന സോണ്ണി ബോയി (Sonny Boy) എന്ന വാക്കിൽ നിന്നാണ് സോണി എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

ബ്ലാക്ക്ബെറി
1999-ലാണ് ബ്ലാക്ക്ബെറി ഈ പേരു സ്വീകരിച്ചത്. സ്മാർട്ട്ഫോണിന്‍റെ കറുത്ത പുറംചട്ടയിൽ വെളള നിറത്തിലെഴുതിയിരിക്കുന്ന പേര് ബ്ലാക്ക്ബെറിപഴത്തിൽ ഊറിയിരിക്കുന്ന പഴരസത്തിന്റെ തുള്ളിയെ അനുസ്മരിപ്പിക്കുന്നുവെന്നതാണ് ഈ പേരു നൽകുവാൻ കാരണം.

ഓറക്കിൾ
സഹസ്ഥാപകരയ ലാറി എല്ലിസൺ, ബോബ് ഓട്ട്സ് എന്നിവർ ചേർന്നു സിഐഎ-യ്ക്കു വേണ്ടി തയ്യാറാക്കിയ ഒരു കോഡിന്റെ പേരായിരുന്നു ഓറക്കിൾ. ലോകത്തിലുള്ള ഏതു വസ്തുവിനെക്കുറിച്ചും ഏതു ചോദ്യം ചോദിച്ചാലും അതിനെല്ലാം ഉത്തരം നൽകുവാൻ സാധിക്കുന്ന ഒരു വലിയ വിവര ശേഖരം ആയിരുന്നു ഇത്.

കാനോൺ
ക്വാനോൺ (Kwanon) എന്ന ബുദ്ധ ദൈവത്തിന്റെ പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന കാനോണ്‍ പിന്നീട് ലോകവ്യാപകമായി മുന്നേറുന്നതിനും അപ്പീല്‍ ലഭിക്കുന്നതിനുമായി കാനോണ്‍ എന്ന പേര് 1935ൽ സ്വീകരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News