Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി : സൂപ്പർ സ്പീഡായ 15 എംബിപിഎസില്‍ വെറും 150 രൂപയ്ക്ക് ഒരു മാസം ഇന്റർനെറ്റ്. ആന്ധ്ര പ്രദേശിലാണ് ഈയൊരു പദ്ധതിക്ക് തുടക്കമിടുന്നത്. 5000കോടി രൂപയുടെ ഒപ്റ്റിക്കൽ പദ്ധതിയാണ് സർക്കാർ ഉദേശിക്കുന്നത്. സംസ്ഥാനത്തെ 1.2 കോടി ആളുകളിൽ ഇതുവഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ കഴിയും. 15 എംബിപിഎസ് ആണ് പദ്ധതി ഉദേശിക്കുന്ന സ്പീഡ്. ഇതുവഴി ബോളിവുഡ് സിനിമ പോലും വെറും ആറ് മിനിറ്റ്കൊണ്ട് ഡൗൺലോഡ് ചെയ്യാം. പൊതുവേ ഈ സ്പീഡിൽ ഏതൊരു സ്വകാര്യഇന്റർനെറ്റ് സ്ഥാപനവും ഈടാക്കുന്നത് പ്രതിമാസം 1100 രൂപയാണ്. പദ്ധതിയുടെ മൊത്തം ബജറ്റ് 4913 രൂപയാണ് . എന്നാൽ കേന്ദ്രം സംസ്ഥാനത്തിനുവേണ്ടി നല്കുന്ന വിഹിതം വെറും 1940 കോടി രൂപയാണ്. ബാക്കി ഫണ്ട് ആന്ധ്രപ്രദേശ് സർക്കാർ സ്വയം കണ്ടെത്തണം.
2016 ഡിസംബര്‍ ആകുമ്പോഴേക്കും കേന്ദ്രം രണ്ട് ലക്ഷം ഗ്രാമങ്ങളെ നാഷണല്‍ ഒപ്റ്റിക്കല്‍ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് . ബ്രോഡ്ബ്രാന്‍ഡ് പദ്ധതി സ്വന്തമായി നടത്താൻ ആന്ധ്രപ്രദേശ് സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . ആന്ധ്രപ്രദേശ് സർക്കാർ ഫൈബര്‍ കോര്‍പറേഷന്‍ എന്നപേരിൽ സംസ്ഥാനത്തിന് കീഴിൽ കോർപ്പറേഷൻ തുടങ്ങും .ഈ കോർപ്പറേഷൻ ആയിരിക്കും മറ്റ് നെറ്റ് വർക്കും കാര്യങ്ങളും ചെയ്യുക.
Leave a Reply