Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 8:48 am

Menu

Published on September 12, 2015 at 10:06 am

തലയില്ലാതെ 18 മാസം ജീവിച്ച കോഴി, സമ്പാദിച്ചത് കോടികള്‍…!

the-chicken-that-lived-for-18-months-without-a-head

കെട്ടിച്ചമച്ച നിരവധി വാര്‍ത്തകളിലൊന്നായി ഇതിനെ തള്ളിക്കളയാന്‍ വരട്ടെ. ഇത് വൈദ്യശാസ്ത്രത്തിലെ ഒരു അത്ഭുതമാണ്.1945 ൽ അറ്റുപോയ തലയുമായി മൈക്ക് എന്ന വ്യാന്‍ഡോട് ഇനത്തില്‍പ്പെട്ട കോഴി ജീവിച്ചിരുന്നു. പലരും കരുതിയത് ഇത് ഒരു കള്ളക്കഥയാണെന്നാണ്.
തലയില്ലാത്ത മൈക്ക് എന്നപേരില്‍ ഈ കോഴിക്ക് വിക്കിപീഡിയ പേജ് പോലുമുണ്ട്(https://en.wikipedia.org/wiki/Mike_the_Headless_Chicken).

1945 സെപ്റ്റംബര്‍ 10ന് യുഎസിലെ കൊളറാഡോയിലെ ഒരു കര്‍ഷകനായ ലോയിഡ് ഓള്സണ്‍ അതിഥികളെ സല്‍ക്കരിക്കാന്‍ ഒരു പൂവന്‍കോഴിയെ തേടി തന്റെ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെത്തി.
ചെറിയ കോടാലിയുമായി എത്തി ആദ്യം കണ്ട കോഴിയെ ഒറ്റവെട്ടുവെട്ടി. തല തെറിച്ച് ദൂരെ വീണു. പക്ഷേ തലയറ്റിട്ടും ആ കോഴി ജീവിച്ചു.രണ്ട് കാലില്‍തന്നെ പുരയിടത്തിലൂടെ നടന്നു. തലഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും. അറ്റ ശിരസിലൂടെ വിചിത്രശബ്ദവും പുറപ്പെടുവിച്ച് നടന്ന കോഴിയെ കൊല്ലാന്‍ ഓള്‍സണ് തോന്നിയില്ല. മറ്റൊരു കോഴിയെ കൊന്നും സല്‍ക്കാരം നടത്തി. രാത്രി വൈകി പുരയിടത്തിലേക്ക് നോക്കുമ്പോഴും അത് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.പഴയ ആപ്പിള്‍ പെട്ടിക്കുള്ളില്‍ എടുത്തുവച്ച് ഓള്‍സണ്‍ തിരിച്ചുപോയി. രാവിലെ എത്തി നോക്കിയപ്പോള്‍ അയാള്‍ അമ്പരന്നു ആ ജീവി അപ്പോഴും ജീവനോടെ ഉണ്ടായിരുന്നു.
പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. അന്നനാളത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുകൂടി വെള്ളവും ധാന്യം പൊടിച്ചതുമൊക്കെ ഇട്ടുകൊടുത്തതോടെ മൈക്ക് വീണ്ടും ചുറുചുറുക്കുള്ളവനായി.
പൂര്‍ണ്ണമായും സുഖം പ്രാപിച്ചതോടെ ഈ അത്ഭുതകോഴിയെ ഉപയോഗിച്ച് ഓള്‍സണ്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. 47,500 ഡോളറോളമായിരുന്നു(ഇപ്പോഴത്തെ) മൈക്ക് ഓള്‍സണിന് മാസം ഉണ്ടാക്കിക്കൊടുത്തത്.
അമേരിക്കയിലുടനീളം പ്രദര്‍ശനത്തിന്റെ ഭാഗമായി സഞ്ചരിച്ച മൈക്ക് 18 മാസങ്ങള്‍ക്കുശേഷം ജീവന്‍ വെടിഞ്ഞു.

മേയ് മൂന്നാമത്തെ ആഴ്ച കൊളറാഡോയില്‍ മൈക്ക് ദ ഹെഡ്‌ലസ് ചിക്കന്‍ ഡേയാണ്. 1999 മുതലാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.

എന്താണ് മൈക്കിന്റെ പിന്നിലെ രഹസ്യം (ബിബിസിയുടെ അന്വേഷണം)
കൃത്യസമയത്ത് അന്നനാളവും തലയുംചേരുന്നഭാഗത്തെ മുറിവിലെ രക്തപ്രവാഹം നിലച്ചിരുന്നു.
ദ്രാവകമാക്കിയ ആഹാരവും മറ്റുംകൊണ്ട് അതിന്റെ ജീവന്‍ നിലനിര്‍ത്തി.
വെട്ടിമുറിച്ചിട്ടും നഷ്ടപ്പെടാത്ത ഒരു മസ്തിഷ്ക കഷ്ണത്തിന്റെ (brain stem) സഹായത്തോടെ ആ സാധുജീവി ജീവിച്ചു.നിരവധിപ്പേര്‍ പല കോഴികളെയും മൈക്കിനെപ്പോലെയാക്കാന്‍ നോക്കിയിട്ട് നടക്കാത്തതെന്ത്, വെട്ടിയതിന്റെ യാദൃശ്ചികമായ കൃത്യത എന്നാണ് ഗവേഷകര്‍ പറയുന്നത്.
ശരീരസംതുലനം, ഹൃദയം, ശ്വാസകോശം,ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം ബാക്കിയായ മസ്തിഷ്കകാണ്ഡം നിര്‍വഹിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News