Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിച്ച്: ബാഴ്സലോണയുടെ സ്വന്തം ലയണൽ മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹം ശക്തമായി. 2000 ത്തിലാണ് മെസ്സി ബാഴ്സലോണയിൽ അംഗമാകുന്നത്. 2000 മുതൽ 2015 വരെയുള്ള മെസ്സിയുടെ ഫുട്ബോൾ ജീവിതം വളർന്നു വന്ന ബാഴ്സിലോണയിൽ ആയിരുന്നു. എന്നാൽ അടുത്ത സീസണിൽ മെസ്സി ബാഴ്സയിൽ ഉണ്ടാകില്ല എന്നാണ് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട്. ബാലണ്‍ദ്യോര്‍ ചടങ്ങിനെത്തിയ മെസ്സിയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വർഷം താൻ എവിടെ കളിക്കുമെന്ന തീരുമാനത്തിന് മൗനം രേഖപ്പെടുത്തിയതോടെയാണ് ബാഴ്സ വിടുമെന്ന വാർത്ത ശക്തമായത്. ബാഴ്സ പരിശീലകൻ ലൂയി എന്റിക്കുമായി മെസ്സി അത്ര നല്ലബന്ധത്തിലല്ല. 195 ദശലക്ഷം പൗണ്ട് വിലയുള്ള മെസ്സിയെ സ്വന്തമാക്കാൻ ഇനി ആര് എന്ന ചോദ്യമാണ് കാൽപന്ത് ലോകം ചർച്ച ചെയ്യുന്നത്. ലോക ഫുട്ബോളിൽ ഇനി രണ്ട് ക്ലബിന് മാത്രമേ ഈ താരത്തെ സ്വന്തമാക്കാൻ കഴിയുക. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയൽ മാഡ്രിഡിനും. എന്നാൽ മെസ്സിക്ക് റയലിനോട് താൽപര്യം ഇല്ലാത്തതിനാൽ യുണൈറ്റഡിലേക്കാണെന്നാണ് റിപ്പോർട്ട്. മറ്റു ടീമുകളായ ചെൽസി , മാഞ്ചസ്റ്റര്‍ തുടങ്ങിയവയ്ക്ക് മെസ്സിയെ കൊണ്ടുവരാനുള്ള സാമ്പത്തിക സ്ഥിതിയില്ല. 750 ദശലക്ഷം പൗണ്ട് കരാർ അഡിസാസുമായി ഉള്ളതിനാലാണ് യുണൈറ്റഡിന് സാധ്യത വർധിപ്പിക്കുന്നത്. ചെൽസി ,ആഴ്സനൽ തുടങ്ങിയ ക്ലബിൽ കളിക്കുന്നതിനെ മെസ്സി മുൻപ് തള്ളികളഞ്ഞിരുന്നു .
Leave a Reply