Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:26 pm

Menu

Published on April 18, 2014 at 3:08 pm

എല്‍.സി.ഡി, എല്‍.ഇ.ഡി ടി.വികളുടെ വില കുറയ്ക്കുന്നു

the-prices-of-ledlcd-tv-down

പ്രമുഖ ടിവി നിര്‍മ്മാതാക്കളായ എല്‍.സി.ഡി, എല്‍.ഇ.ഡി ടി.വികളുടെ വില ഗണ്യമായി കുറയ്ക്കുന്നു.സോണി, പാനസോണിക്, വിഡിയോകോണ്‍ എന്നിവയാണ് എല്‍സിഡി എല്‍ഇഡി ടിവികള്‍ക്ക് വില കുറച്ചത്. പതിനായിരം മുതല്‍ 15,000 രൂപ വരെയായിരിക്കും ഇവയുടെ വില. ഇപ്പോള്‍ 17,000 രൂപയാണ് സോണിയുടെ ഏറ്റവും കുറഞ്ഞ മോഡലിന്റെ വില.എണ്ണായിരം രൂപയില്‍ താഴെയുള്ള 16 ഇഞ്ച് എല്‍ഇഡി ടിവിയുമായാണ് വിഡിയോകോണിന്റെ വരവ്. വീഡിയോകോണിന്റെ 16 ഇഞ്ച് എല്‍ഇഡി സെറ്റ് 7990 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് വീഡിയോകോണ്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സി.എം.സിങ് അറിയിച്ചു. പാനസോണിക് പതിനായിരം രൂപയില്‍ താഴെ വിലയുള്ള രണ്ട് മോഡലുകള്‍ ഉടന്‍ വിപണിയിലെത്തിക്കും.അതേസമയം എല്‍സിഡി, എല്‍.ഇ.ഡി ടിവികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 62 ലക്ഷത്തില്‍നിന്ന് ഇക്കൊല്ലം 85 ലക്ഷമാകുമെന്നാണു പ്രതീക്ഷ. വിപണിയിലെ ഈ സാധ്യതകള്‍ ലക്ഷ്യമിട്ടാണ് കമ്പനികള്‍ രംഗത്തിറങ്ങുന്നത്.പതിനായിരം രൂപയില്‍ താഴെയുള്ള ടിവികളുടെ വില്‍പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ മോഡലുകള്‍ വിപണിയിലിറക്കാനും തീരുമാനിച്ചിട്ടുണ്ട് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News