Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം മിക്കവാറും പേരുടെ ദൗര്‍ബല്യമാണ്. ലോകമെമ്പാടും റെസ്‌റ്റോറന്റുകള്‍ വര്‍ദ്ധിയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെ. റെസ്‌റ്റോറന്റുകള്‍ ഭക്ഷണത്തിന്റെ പേരിലാണ് പലപ്പോഴും പ്രശസ്തമാവുന്നത്. എന്നാല്‍ ഇതല്ലാതെയും പ്രശസ്തിയാർജിക്കുന്നവയുണ്ട്.ഇതാ അത്തരം ചില റെസ്‌റ്റോറന്റുകള്‍
കായാബുക്കിയ
ജപ്പാനിലെ കായാബുക്കിയ റെസ്‌റ്റോറന്റില്‍ രണ്ടു കുരങ്ങന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ ജോലികള്‍ പരിശീലിപ്പിച്ചിട്ടില്ലെന്നും തനിയെ പഠിച്ചതാണുമെന്നാണ് റെസ്റ്റോറന്റ് ഉടമ പറയുന്നത്.
–

–
മാലിദ്വീപ് ഹില്‍ട്ടണ്‍ റിസോര്‍ട്ട് ആന്റ് സ്പാ
മാലിദ്വീപ് ഹില്‍ട്ടണ്‍ റിസോര്‍ട്ട് ആന്റ് സ്പാ കടലിനടിയിലാണെന്നതാണ് പ്രത്യേകത. കടലില്‍ നിന്നും 5 മീറ്റര്‍ താഴെ. 14 പേരെ മാത്രമെ ഇവിടെ ഒരേ സമയം ഉള്‍ക്കൊള്ളിക്കാനാവൂ.
–

–
ഡാര്‍ക്ക് റെസറ്റോറന്റ്
ചൈനയിലെ ഡാര്‍ക്ക് റെസറ്റോറന്റ് ഇരുട്ടില്‍ ഭക്ഷണം നല്‍കുന്നതാണ്. ഇവിടത്തെ വെയ്റ്റര്‍മാരും കറുത്ത ഗ്ലാസ് ധരിച്ചിരിയ്ക്കും.
–

–
ടോയ്‌ലറ്റ് റെസ്‌റ്റോറന്റ്
തായ്‌വാനില്‍ ടോയ്‌ലറ്റ് റെസ്‌റ്റോറന്റുകളുണ്ട്. ടോയ്‌ലറ്റിലെ സാമഗ്രികളുടെ ഷേപ്പിലുള്ള പാത്രങ്ങളില്‍ ഭക്ഷണം നല്‍കുന്നതാണ് ഇത്.
–

–
ടോംമ്പ്‌സ് റെസ്റ്റോറന്റുകള്‍
അഹമ്മദാബാദിലെ ടോംമ്പ്‌സ് റെസ്റ്റോറന്റുകള്‍ ശവക്കല്ലറകള്‍ക്കിടയിലാണ് നിര്‍മിച്ചിരിയ്ക്കുന്നത്.
–

–
സ്ത്രീ ശരീരത്തിന്റെ മാതൃക
ജപ്പാനിലെ നയോതെയ്‌മോറി റെസ്‌റ്റോറന്റ് സ്ത്രീയുടെ ശരീരത്തിന്റെ മാതൃകയാണ് പ്ലേറ്റായി ഉപയോഗിച്ചിരിയ്ക്കുന്നത്. ശരീരം മുറിയ്ക്കുമ്പോള്‍ രക്ത പ്രവഹിയ്ക്കുന്ന മാതൃകയുമുണ്ട്. ശരീരത്തിനുള്ളിലാണ് കഴിയ്ക്കാനുള്ള ഭക്ഷണങ്ങള്‍ സൂക്ഷിച്ചിരിയ്ക്കുന്നത്.
–

–
നിഞ്ജാ റെസ്‌റ്റോറന്റ്
ന്യൂയോര്‍ക്കില്‍ നിഞ്ജാ റെസ്‌റ്റോറന്റുണ്ട്. ഇത് 15-ാം നൂറ്റാണ്ടിലെ ജാപ്പനീസ് ഫ്യൂഡല്‍ ഗ്രാമമാതൃകയിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്.
–

–
മോണ്‍ഡ്‌റിയല്‍ റെസ്‌റ്റോറന്റ്
ക്യാനഡയിലെ മോണ്‍ഡ്‌റിയല്‍ റെസ്‌റ്റോറന്റ് ഭൂമിയില്‍ നിന്നും 160 അടി ഉയരത്തിലായാണ് സജ്ജികരിച്ചിരിയ്ക്കുന്നത്. ഭൂമിയില്‍ നിന്നും ഇത്രയും ഉയരത്തില്‍ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്കായാണ് ഭക്ഷണം നല്‍കുന്നത്.
–

–
റെഡ്‌വുഡ് ട്രീ ഹൗസ്
ന്യൂസിലന്റിലെ റെഡ്‌വുഡ് ട്രീ ഹൗസ് വിത്തിന്റെ ആകൃതിയിലാണ്. ഇത് ഭൂമിയില്‍ നിന്നും 32 അടി ഉയരത്തിലുമാണ്
–

–
Leave a Reply