Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉപയോഗിച്ച് കഴിഞ്ഞ സ്മാർട്ട് ഫോണുകൾ വിക്കുന്നവർ സൂക്ഷിക്കുക. കാരണം സുരക്ഷിതമെന്ന് നമ്മൾ കരുതി ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ വീണ്ടെടുക്കപ്പെട്ടെക്കാം.സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ ഈസിയായി വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രേഗ് ആസ്ഥാനമായ സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ കമ്ബനി അവാസ്റ്റിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ് . എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തതോ ഫാക്ടറി റിസെറ്റ് ചെയ്തതോ ആയ ഫോണുകളില്‍ നിന്നും ഇവയെല്ലാം വീണ്ട് എടുക്കാന്‍ സാധിക്കും.ഇത് തടയുന്നതിന് സോഫ്റ്റ് വെയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ സ്മാർട്ട് ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക
factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.
ഫാക്ടറി റീസെറ്റ് ചെയ്യുക
അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.
ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക
ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം, ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്. നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.
വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക
ഫോണ്‍ ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നു പറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം. ഇനി നിങ്ങൾക്ക് ഫോണ്‍ ധൈര്യമായി വിൽക്കാം.