Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:25 pm

Menu

Published on March 14, 2017 at 12:24 pm

എ.എം.ടി കാര്‍ ഉടമകളുടെ ശ്രദ്ധയ്ക്ക്

things-to-remember-while-driving-an-amt-car

വാഹനങ്ങളില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സുകള്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചവയായിരുന്നു. എന്നാലിപ്പോള്‍ അതും കടന്ന് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്സില്‍(എ.എം.ടി) സാങ്കേതിക വിദ്യ എത്തി നില്‍ക്കുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഓട്ടമാറ്റിക്ക് കാറുകള്‍ ജനപ്രിയമാക്കിക്കൊണ്ടാണ് എ.എം.ടി ഗിയര്‍ബോക്സിന്റെ കടന്നുവരവ്. മാരുതി സെലേറിയോയിലൂടെ ഇന്ത്യന്‍ നിരത്തിലെത്തിയ എ.എം.ടി സാങ്കേതിക വിദ്യ ഇന്ന് ഒട്ടുമിക്ക നിര്‍മ്മാതാക്കളും പയറ്റി നോക്കുന്നുണ്ട്. എന്നാല്‍ സാധാരണ കാറുകളില്‍ നിന്നും വ്യത്യസ്തമായി എ.എം.ടി കാറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

things-to-remember-while-driving-an-amt-car

സാധാരണ കണ്ടുവരുന്ന ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സല്ല എ.എം.ടി. സി.വി.ടി എല്ലെങ്കില്‍ ഡി.എസ്.ജി ഗിയര്‍ബോക്സുകളെപ്പോലെയല്ല ഇതിന്റെ പ്രവര്‍ത്തനം. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സിന്റെ പ്രവര്‍ത്തന രീതി തന്നെ എ.എം.ടിക്കും.

ക്ലച്ചിന്റേയും ഗിയറിന്റേയും പ്രവര്‍ത്തനം മാത്രമാണ് ഓട്ടമാറ്റിക്ക്. സാധാരണ ക്ലച്ച് അമര്‍ത്തുമ്പോള്‍ എഞ്ചിനും ഗിയര്‍ ബോക്സുമായുള്ള ബന്ധം വേര്‍പെട്ട് ഗിയര്‍ മാറുകയാണല്ലോ ചെയ്യാറ്. എന്നാല്‍ എ.എം.ടിയില്‍ ഗിയര്‍ ലിവര്‍ ചലിക്കുമ്പോഴെ ക്ലച്ച് ഓട്ടമാറ്റിക്കായി പ്രവര്‍ത്തിക്കും അതുകൊണ്ട് ക്ലച്ചിന്റെ ആവശ്യം വരുന്നില്ല.

നിരത്തിലുള്ള മറ്റ് ഓട്ടമാറ്റിക്ക് സാങ്കേതികവിദ്യയെ അപേക്ഷിച്ച് എ.എം.ടിക്ക് കുറഞ്ഞ നിര്‍മ്മാണ ചിലവും മികച്ച ഇന്ധനക്ഷമതയുമുണ്ടെന്നത് നേട്ടമാണ്.  മാത്രമല്ല മാനുവല്‍ മോഡലിനേക്കാള്‍ വിലയിലും കാര്യമായ വ്യത്യാസങ്ങളില്ല എന്നത് എ.എം.ടി കാറുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ അത്ര മൈലേജും പരിപാലന ചിലവും എ.എം.ടി കാറുകളെ ഇടത്തരക്കാരുടെ ഇഷ്ടവാഹനമാക്കി മാറ്റുന്ന കാര്യങ്ങളാണ്.

നഗരയാത്രകള്‍ക്കാണ് എ.എം.ടി കാറുകള്‍ അനുയോജ്യം. സമതലപ്രദേശത്തുള്ളവര്‍ക്ക് എ.എം.ടി കാറുകള്‍ മികച്ചത് എന്നു തോന്നുമ്പോള്‍ തുടര്‍ച്ചയായി ഉയര്‍ന്ന പ്രദേശങ്ങളില്‍ യാത്രചെയ്യുന്നവര്‍ എ.എം.ടി വാഹനം വാങ്ങാതിരിക്കുന്നതായിരിക്കും അഭികാമ്യം.

മാനുവല്‍ ഗിയര്‍ബോക്സുള്ള വാഹനങ്ങളില്‍ ആക്സിലേറ്ററില്‍ നിന്ന് കാലെടുത്തിട്ടാണല്ലോ ഗിയര്‍ മാറ്റാറ്. ഇതു തന്നെ എ.എം.ടിയിലും പരീക്ഷിക്കാം. ഗിയര്‍മാറ്റാറായാല്‍ (ഗിയര്‍ ഇന്‍ഡികേഷന്‍ ക്ലസ്റ്ററില്‍ തെളിഞ്ഞാല്‍) ആക്സിലേറ്ററില്‍ നിന്ന് കാലെടുത്താല്‍ മതി ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഗിയര്‍ ഷിഫ്റ്റ് ചെയ്തോളും. ഇങ്ങനെ ചെയ്യുന്നത് വാഹനത്തിന്റെ ഊര്‍ജ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനും മികച്ച ഇന്ധനക്ഷമത ലഭിക്കാനും സഹായിക്കും.

things-to-remember-while-driving-an-amt-car2

ചെറിയ ബജറ്റ് കാറുകള്‍ക്കാണ് എ.എം.ടി ഗിയര്‍ബോക്സ് കൂടുതലും ഉപയോഗിച്ചുവരുന്നത്. അതുകൊണ്ടു തന്നെ ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ എ.എം.ടിയില്‍ ഉണ്ടാകില്ല. ഇക്കാരണതത്ാല്‍ കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോഴും ഇറക്കത്തില്‍ നിര്‍ത്തി എടുക്കുമ്പോഴും ഒരു മുന്‍കരുതലെന്ന നിലയ്ക്ക് ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

അതുപോലെ തന്നെ എ.എം.ടി കാറുകളില്‍ പെട്ടെന്നുള്ള ഓവര്‍ടേക്കുകള്‍ നടത്താതിരിക്കുന്നതാണ് സുരക്ഷിതം. കാരണം പെട്ടെന്നുള്ള വേഗക്കൂടുതലിനോട് എ.എം.ടി ഗിയര്‍ബോക്സിന് പ്രതികരിക്കാന്‍ കുറച്ച് സമയമെടുക്കും. അതുകൊണ്ട് നാം ഉദ്ദേശിക്കുന്നതുപോലെ എ.എം.ടി കാര്‍ കയറിക്കിട്ടണമെന്നില്ല.

പുതുതലമുറ എ.എം.ടി കാറുകള്‍ സാങ്കേതികപരമായി പഴയവയെക്കാള്‍ ഒരു പടി മുന്നിലാണെന്നതു കൊണ്ടുതന്നെ ട്രാഫിക്ക് ബ്ലോക്കുകളില്‍ മുന്നോട്ട് നീങ്ങണമെങ്കില്‍ ബ്രേക്കില്‍ നിന്ന് ചുമ്മാ കാലെടുത്താല്‍ മാത്രം മതി. ഇഴഞ്ഞു നീങ്ങുന്ന ബ്ലോക്കുകളില്‍ ഇത് വലിയ സഹായം തന്നെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News